മണ്ണാര്‍ക്കാട്: അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ 2022-23 വര്‍ ഷത്തിലെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണാര്‍ക്കാട് മണ്ഡലത്തിലെ മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലെ വിവിധ സ്ഥ ലങ്ങളില്‍ 32 എല്‍.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയതായി എം.എല്‍.എ അറിയിച്ചു.
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ കമ്പനിപ്പടി സെന്റര്‍, അലനല്ലൂര്‍ ഹൈസ്‌കൂളിനു മുന്‍വശം, എടത്തനാട്ടുകര പിലാചോല പള്ളിപ്പടി, തടിയംപറമ്പ്, വഴങ്ങല്ലി പാലം പരിസരം, ചിരട്ടക്കുളം, നല്ലൂര്‍പ്പുള്ളി, വട്ടമണ്ണപ്പുറം അണ്ടിക്കുണ്ട് ഇമ്പിച്ചിപ്പടി, കൊമ്പംകല്ല്, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ താഴെ അരിയൂര്‍ മദ്രസ പരിസരം അരിയൂര്‍ പടുവില്‍ കുളമ്പ് രാജീവ് ദശലക്ഷം കോളനി, പുറ്റാനിക്കാട് വാട്ട ര്‍ടാങ്ക് പരിസരം, കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാലയുടെ തിരുവിഴാംകുന്ന് ക്യാമ്പസിലെ കാന്റീന്‍ പരിസരം, കൂമഞ്ചിരിക്കുന്ന് പള്ളി പരിസരം, കണ്ടമംഗലം പുലി മുണ്ടക്കുന്ന്,കൊമ്പം സെന്റര്‍, കണ്ടമംഗലം സെന്റര്‍, കുമരം പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കാരാപ്പാടം സെന്റര്‍, ചങ്ങലീരി കൂനി വരമ്പ് സെന്റര്‍, ചങ്ങലീരി മോതിക്കല്‍, താഴെ അരിയൂര്‍ പള്ളി പരിസരം, പറമ്പുള്ളി, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ പത്തുകുടി ഗണപതി ക്ഷേത്ര പരിസരം,കോടതി പരിസരം, നമ്പിയംപടി നെളുകത്ത്കുളമ്പ്, നായാടിക്കുന്ന് മിനിസ്റ്റേഡിയം പരിസരം, നായാടിക്കുന്ന്‌റെയിന്‍ബോ നഗര്‍, തെങ്കര ഗ്രാമപഞ്ചാ യത്തില്‍ കൊറ്റിയോട്, താഴെ ആനമൂളി, കൈതച്ചിറ പള്ളിക്ക് മുന്‍വശം, നേര്‍ച്ചപ്പാറ, തത്തേങ്ങലം സെന്റര്‍ എന്നിവിടങ്ങളിലാണ് പുതിയ എല്‍.ഇ.ഡി ഹൈമാസ്റ്റുകള്‍ സ്ഥാപിക്കുക.