അലനല്ലൂര്‍: എടത്തനാട്ടുകരയിലെ വിവിധ പ്രദേശങ്ങളിലെ പതിന ഞ്ചോളം പേര്‍ ചേര്‍ന്ന് രൂപീകരിച്ച പന്തിരുകുലം നാടന്‍ പാട്ടു സംഘ ത്തിന്റെ അരങ്ങേറ്റം മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ ജയശങ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കാവടി യോട്ടില്‍ ചെറിയ രാമന്‍ ഭദ്രദീപം തെളിയിച്ചു.പ്രധാന അധ്യാപകന്‍ പി യൂസഫ്,ബാബു കാവടിയോട്ടില്‍,തുപ്രോട്ടില്‍ ചന്ദ്രന്‍, ചോളോ ട്ടില്‍ കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.മുണ്ടക്കുന്ന് കാവടിയോട് കോളനിയിലെ കലാകാരന്‍മാരും കാപ്പു പറമ്പ് ഉള്‍പ്പടെയുള്ള വിവി ധ പ്രദേശങ്ങളിലെ കലാകാരന്‍മാരാണ് പന്തിരുകുലം നാടന്‍ പാട്ടു സംഘത്തിലുള്ളത്.