മണ്ണാര്‍ക്കാട്: മീറ്റര്‍ റീഡിങ് കാലോചിതമായി പരിഷ്‌കരിക്കുന്നതി ന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി ആവിഷ്‌കരിച്ച സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്,മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ നവംബര്‍ ഒന്നു മുത ല്‍ സംസ്ഥാനത്താകെ പ്രവര്‍ത്തനം തുടങ്ങും.ഈ ആപ്ലിക്കേഷനുക ളുടെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നവംബര്‍ ആദ്യവാരം നിര്‍വഹിക്കും.കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റ ല്‍ ആക്കുന്നതിന്റെ ഭാഗമായാണ് സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റ ര്‍ റീഡര്‍ ആപ് എന്നിവ അവതരിപ്പിക്കുന്നത്.
സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ് ഉപഭോക്താവിന് നേരിട്ട് ഉപയോഗിക്കാ വുന്ന രീതിയിലും മീറ്റര്‍ റീഡര്‍ ആപ്, മീറ്റര്‍ റീഡര്‍മാര്‍ക്ക് ഉപയോ ഗിക്കാവുന്ന രീതിയിലുമാണ്. സെല്‍ഫ് മീറ്റര്‍ റീഡിങ് ആപ് വഴി ഉപഭോക്താവിന് നേരിട്ട് റീഡിങ് രേഖപ്പെടുത്താനും ബില്‍ തുക ഒടുക്കാനും കഴിയും. റീഡിങ് രേഖപ്പെടുത്തുമ്പോള്‍ ഫോട്ടോ കൂടി അപ് ലോഡ് ചെയ്യുന്നത് പിഴവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.പ്ലേ സ്റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.മീറ്റര്‍ റീഡര്‍ ആപ്പ് മുഖേന മീറ്റര്‍ റീഡര്‍ക്ക് റീഡിങ്ങുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സെര്‍വറിലേക്ക് ഉടനടി അയയ്ക്കാന്‍ കഴി യുന്നു. ഉപഭോക്താവിന് ബില്ലുകള്‍ എസ്എംഎസ് വഴി ലഭ്യമാക്കാ നും ഉടനെ പണം അടയ്ക്കാനും സാധിക്കുന്നു. ഇതു കൂടാതെ മീറ്റര്‍ ഡയലിന്റെ ഫോട്ടോ അപ് ലോഡ് ചെയ്യുന്നതു വഴി ലൊക്കേഷന്‍ സൂക്ഷിക്കാനും സാധിക്കും.
ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ മീറ്റര്‍ റീഡില്‍ ബുക്കില്‍ എഴുതി യെടുത്ത് ഓഫിസില്‍ കൊണ്ടുവന്ന് പോസ്റ്റ് ചെയ്യുന്നതിലെ സമയന ഷ്ടവും തെറ്റു വരാനുള്ള സാധ്യതയും ഒഴിവാക്കാന്‍ സാധിക്കുന്നു. കൂടാതെ ജിയോ ടാഗ് ചെയ്ത റീഡിങ്ങിന്റെ ഫോട്ടോയും ലഭിക്കുന്നു .വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം സര്‍ക്കിളിനു കീഴിലെ പാളയം സെക്ഷനില്‍ മീറ്റര്‍ റീഡര്‍ ആപ്പ് ട്രയല്‍ റണ്‍ നടത്തുകയും മീറ്റര്‍ റീഡര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. കേരള സര്‍ ക്കാര്‍ സ്ഥാപനമായ കേരള ഡവലപ്‌മെന്റ് ഇന്നവേഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് കൗണ്‍സിലു(കെ-ഡിസ്‌ക്)മായി സഹകരിച്ചാണ് ആപ്പു കള്‍ പുറത്തിറക്കിയിട്ടുള്ളത്.