കോട്ടോപ്പാടം: മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ മെഡി കെയേസ്,കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രം എന്നി വ സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.തിരുവിഴാം കുന്ന് കോട്ടക്കുന്ന് അംബേദ്കര്‍ കോളനിയില്‍ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. ബ്ലോ ക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ തങ്കം മഞ്ചാടി ക്കല്‍,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എസ്.പ്രദീപ് കുമാര്‍, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അജിത കുമാരി,സീനിയര്‍ ക്ലാര്‍ ക്ക് ശിവശങ്കരന്‍,തിരുവിഴാംകുന്ന് ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍ മാന്‍ എസ് ജയരാജന്‍,കോട്ടോപ്പാടം പഞ്ചായത്ത് എസ് സി പ്രമോട്ടര്‍ ബി.സി വിനീത് തുടങ്ങിയവര്‍ സംസാരിച്ചു.കോട്ടോപ്പാടം പഞ്ചായ ത്ത് അംഗം ഒ.ഇര്‍ഷാദ് മാസ്റ്റര്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അം ഗം മണികണ്ഠന്‍ വടശ്ശേരി നന്ദിയും പറഞ്ഞു.
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് ക്യാ മ്പ് നടത്തിയത്.അമ്പതോളം പേര്‍ പങ്കെടുത്തു.