പാലക്കാട്: കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യനിരക്കില്‍ ബസ് യാത്ര അനുവദിക്കാന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു.പാര്‍ക്കിന്‍സണ്‍ ഡിസീസ്, ഡ്വാര്‍ഫിസം, മസ്‌കുലര്‍ ഡിസ്ട്രോഫി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി,മള്‍ട്ടിപ്പിള്‍ സ്ലീറോസ്സിസ്,ഹീമോഫീലിയ തലാസിമിയ, സിക്കിള്‍സെല്‍ ഡിസീ സ് എന്നീ രോഗ ബാധിതര്‍ക്കും ആസിഡ് ആക്രമണത്തിന് ഇരയാ യവര്‍ ഉള്‍പ്പെടെ എല്ലാ ഭിന്നശേഷിക്കാര്‍ക്കും ബസുകളില്‍ ഇനി മുതല്‍ യാത്രാ ചാര്‍ജ് ഇളവ് അനുവദിക്കും. പാലക്കാട് ജില്ലയില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്തില്‍ ലഭിച്ച അപേക്ഷ പരിഗണി ച്ചാണ് തീരുമാനം.എണ്ണത്തില്‍ കുറവെങ്കിലും ഇവരുടെ യാത്രാക്ലേ ശം പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.ഉദ്യോഗസ്ഥതലത്തി ല്‍ പോലീസ്-എക്സൈസ് വകുപ്പുകള്‍ സംയുക്തമായി പരിശോധന ശക്തമാക്കും.സുരക്ഷാ മിത്ര പദ്ധതി പ്രകാരം വാഹനങ്ങളുടെ സ ഞ്ചാരപാത മോട്ടോര്‍ വാഹനവകുപ്പ് പോലീസിന് നല്‍കും. വടക്ക ഞ്ചേരി അപകടത്തെതുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാ ക്കിയ സ്പെഷ്യല്‍ ഡ്രൈവിലൂടെ ഒക്ടോബര്‍ ഏഴാം തീയതി മുത ല്‍ 10 വരെ 6041 വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു.സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത 567 ബസുകള്‍ക്കും അമിതമായ ലൈറ്റിം ഗ് സംവിധാനം ഘടിപ്പിച്ച 3690 വാഹനങ്ങള്‍ക്കും എയര്‍ഹോണ്‍, പൊലൂഷന്‍ എന്നിവ ലംഘിച്ചതിന് 985 വാഹനങ്ങള്‍ക്കും, വാഹന ത്തിലെ രൂപമാറ്റമടക്കം അടക്കം നടത്തിയ 415 വാഹനങ്ങള്‍ക്കെതി രെയുമാണ് നടപടിയെടുത്തത്.പൊതുജനങ്ങള്‍ പരമാവധി കെ. എസ്.ആര്‍.ടി.സി പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോ ഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
അദാലത്തില്‍ പരിഗണിച്ച 145 പരാതികളും ഡ്രൈവിങ്ങ് ലൈസന്‍ സുമായി ബന്ധപ്പെട്ട് വന്ന 244 പരാതികളും, വാഹന രജിസ്ട്രേഷനു മായി ബന്ധപ്പെട്ട 663 പരാതികളടക്കം 1052 പരാതികള്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തീര്‍പ്പുണ്ടാക്കിയതായി അധികൃതര്‍ പറഞ്ഞു. നെല്ലിയാമ്പതി അട്ടപ്പാടി മേഖലയില്‍ കെഎസ്ആര്‍ടിസി രാത്രി സര്‍വീസ് വേണമെന്ന നിവേദനത്തില്‍ ഒക്ടോബര്‍ 25നകം റിപ്പോര്‍ ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷണന്‍ കുട്ടി അധ്യക്ഷനായിരുന്നു, വി.കെ ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എ മാരായ കെ.ബാബു, പി.പി സുമോദ്, അഡ്വ.കെ പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, അഡ്വ.കെ.ശാന്തകുമാരി, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിവേദനത്തില്‍ ഉത്തരവിറക്കി മന്ത്രി ആന്റണി രാജു
ജില്ലയിലെ വാഹനീയം 2022 അദാലത്തില്‍ ഗതാഗത മന്ത്രി ആന്റ ണി രാജുവിന് ആദ്യ നിവേദനം നല്‍കിയത് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് . അഗ്രികള്‍ച്ചര്‍ ട്രാക്ടറില്‍ അഗ്രി കള്‍ച്ചര്‍ ട്രെയിലര്‍ ഘടിപ്പിച്ച് കൃഷി ആവശ്യത്തിനായി ഉപയോ ഗിക്കാന്‍ കഴിയുന്നില്ലെന്നും ഇത്തരത്തിലുളള അഗ്രികള്‍ച്ചര്‍ ട്രാക്ടര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും, സ്വകാര്യവാഹനങ്ങള്‍ ഇത്ത രത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ പിഴ ഈടാക്കാറുണ്ടെ ന്നും ഇത് ഒഴിവാക്കണമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിവേദന ത്തില്‍ പറഞ്ഞതായി മന്ത്രി ആന്റണി രാജു വിശദീകരിച്ചു. കേരള ത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിലെ കര്‍ഷകരുടെ പൊതു വായ ആവശ്യത്തെ തുടര്‍ന്ന് ഇതിന്മേല്‍ തീരുമാനം എടുത്തതായും അഗ്രികള്‍ച്ചര്‍ ട്രാക്ടറില്‍ അഗ്രികള്‍ച്ചര്‍ ട്രെയിലര്‍ ഘടിപ്പിച്ച് കൃഷി ആവശ്യത്തിനായി ഉപയോഗിക്കാമെന്ന് മന്ത്രി ആന്റണി രാജു മന്ത്രി കെ.കൃഷണന്‍കുട്ടിയുടെ ആവശ്യം അംഗീകരിച്ചതായി അറിയിച്ചു.