മണ്ണാര്‍ക്കാട്: 2019 ഡിസംബര്‍ 31 വരെ സമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പ്രാദേശിക സര്‍ക്കാരുക ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നു ധനവകുപ്പ് അറിയിച്ചു.2022 സെപ്റ്റംബര്‍ ഒന്നിനു ശേഷം വില്ലേജ് ഓഫിസുകളില്‍നിന്നു ലഭി ക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റാണു ഹാജരാക്കേണ്ടത്.വരുമാന സര്‍ ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ആറു മാസത്തോളം സമയം അനുവദിച്ചി ട്ടുള്ളതിനാല്‍ വില്ലേജ് ഓഫിസുകളിലും അക്ഷയ കേന്ദ്രങ്ങളിലും അനാവശ്യ തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കണം.സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫിസുകളി ലും പെന്‍ഷന്‍ ഗുണഭോക്താക്കള്‍ കൂട്ടമായെത്തുന്നത് തിരക്കു വര്‍ധിക്കുന്നതിനു കാരണമാകുന്നുണ്ട്. 2023 ഫെബ്രുവരി 28നുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്കു മാത്രമേ പെന്‍ഷന്‍ തടയപ്പെടുകയുള്ളൂ. നിലവില്‍ അര്‍ഹരായിട്ടുള്ള എല്ലാ ഗുണഭോ ക്താക്കള്‍ക്കും 2023 ഫെബ്രുവരി വരെ പെന്‍ഷന്‍ ലഭിക്കും. 2020 ജനു വരി ഒന്നു മുതല്‍ പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍ വീണ്ടും വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി.