മുണ്ടൂര്‍: കേരളത്തിലെ 230 മലയോര ഗ്രാമഞ്ചായത്ത് പ്രദേശങ്ങളി ലെ നീര്‍ച്ചാലുകള്‍ ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതി ന്റെ ഭാഗമായുള്ള നീര്‍ച്ചാല്‍ മാപ്പിങ്-മാപ്പത്തോണിന് മുണ്ടൂരില്‍ തുടക്കമായി. ഐ.ടി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഉപഗ്രഹ ചിത്രങ്ങളു ടെയും നേരിട്ടുള്ള സന്ദര്‍ശനത്തിലൂടെയും ഡ്രോണുകളുടെയും സഹായത്തോടെ പൂര്‍ണമായി കണ്ടെത്തി മാപ്പ് ചെയ്യുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. മലയോര പ്രദേശങ്ങളിലെ ഓരോ ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനം സംഘടിപ്പിച്ചിരിക്കുന്നത്. നീര്‍ച്ചാല്‍ വീണ്ടെടുക്കല്‍ പ്രവര്‍ത്തന ങ്ങളുടെ രണ്ടാംഘട്ടം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറ പ്പ് പദ്ധതിയുടെയും ഹരിത കേരളം മിഷന്റെയും സഹായത്തോടെ നടപ്പിലാക്കാനാണ് തീരുമാനം. പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ പശ്ചിമഘട്ട പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു പകരം സുരക്ഷിത ജീവിതം സാധ്യമാക്കുന്ന പ്രദേശമായി മാറ്റിയെടു ക്കാന്‍ ലക്ഷ്യമിട്ടാണ് മാപ്പിങ് നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.മുണ്ടൂര്‍ പൊരിയാനിയിലുള്ള ഐ.ആര്‍.ടി.സിയില്‍ നടന്ന പരിപാടി മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഐ.ആര്‍.ടി.സി ഡയറക്ടറും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് മുന്‍ ഡയറക്ടര്‍ ഡോ. സുന്ദരേശന്‍ പിള്ള മാപ്പത്തോണ്‍ പരിശീലകളുമായി ആശയവിനിമ യം നടത്തി. വൈസ് പ്രസിഡന്റ് വി.സി ശിവദാസ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍മാരായ എസ്. നാരായണന്‍കുട്ടി, രതീഷ്, സ്‌റ്റേറ്റ് മിഷന്‍ പരിശീലകരായ ജി. ഗോപിക, അര്‍ച്ച അനൂപ്, ജി.ഐ.സ് വിദഗ്ധനായ ഡോ. പങ്കജാക്ഷന്‍, ഹരിത കേരള മിഷന്‍ സീനിയര്‍ റിസോഴ്‌സ് പേഴ്‌സണല്‍ ബി. നാരായണന്‍കുട്ടി, നവകേരളം മിഷന്‍ കര്‍മ്മ പദ്ധതി-2 കോര്‍ഡിനേറ്റര്‍ വൈ.കല്യാണ കൃഷ്ണന്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ഇന്റേണ്‍ഷിപ്പ് ട്രയിനികള്‍, ഗ്രാമപഞ്ചായത്ത് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.