പാലക്കാട്: ജില്ലയിലെ എസ്.സി,എസ്.ടി വിഭാഗക്കാർക്ക് ആധാർ കാർഡ്,ബാങ്ക് അക്കൗണ്ട്, വോട്ടർ ഐ.ഡി കാർഡ്,റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷൂറൻസ് എന്നിവ നൽകുന്നതുമായ ബന്ധപ്പെട്ട് എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെൻ്റ് ഡിജിറ്റലൈസേഷൻ) യോഗം ജി ല്ലാ കലക്ടറുടെ ചേംബറിൽ നടന്നു
ആദ്യ ഘട്ടത്തിൽ പറമ്പിക്കുളം, മുതലമട എന്നിവിടങ്ങളിലെ ഊരു കളിൽ മേൽ വിഭാഗങ്ങളുടെ കൈവശം ഏതെല്ലാം രേഖകൾ ഉണ്ടെ ന്നുള്ള സർവ്വേ നടത്താൻ ജില്ലാ കലക്ടർ മൃൺമയി ജോഷി നിർദ്ദേ ശിച്ചു.
എസ്.സി പ്രമോട്ടർമാർ, മറ്റ് വിഭാഗം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ക്യാമ്പയിൻ പൂർത്തിയാക്കണമെന്നും നവംബർ അഞ്ചിന് അടുത്ത അവലോകനം യോഗം നടത്താമെന്നും ജില്ല കലക്ടർ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെയും കേരള സംസ്ഥാന ഐടി മിഷൻ്റെയും ഇതര വകുപ്പു കളുടെയും സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയാണ് എ.ബി.സി.ഡിയെന്നും ജില്ലയിലെ മുഴുവൻ പട്ടികവർ ഗ്ഗ-പട്ടികജാതി വിഭാഗക്കാർക്കും രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തി കൃത്യമായി സൂക്ഷിക്കുന്നതിനായി ഡിജിലോക്കർ സംവിധാനം ഏർപ്പെടുത്തുമെന്നും ഐടി മിഷൻ അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തിൽ പട്ടികജാതി-വർഗ്ഗ വിഭാഗക്കാർക്കും പിന്നീട് പൊതുവിഭാഗക്കാർക്കും എ.ബി.സി.ഡി ക്യാംപെയ്ൻ ബാധകമാക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ, അസിസ്റ്റൻ്റ് കലക്ടർ ഡി. രജിത്ത്, ഒറ്റപ്പാലം സബ് കലക്ടർ ഡി ധർമ്മലശ്രീ, എ.ഡി.എം കെ മണികണ്ഠൻ, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ.മധു, അക്ഷ യ ജില്ലാ കോർഡിനേറ്റർ നിധീഷ്,ജില്ല പട്ടികജാതി വകുപ്പ് ഓഫീസർ കെ.എസ് ശ്രീജ, ജില്ലാ സപ്ലൈ ഓഫീസർ വി.കെ ശശിധരൻ, ലീഡ് ബാങ്ക് മാനേജർ വി സതീഷ്, ജില്ല ഇൻഫർമേഷൻ ഓഫീസർ പ്രിയ. കെ.ഉണ്ണികൃഷ്ണൻ,പ്രോജക്ട് ഡയറക്ടർ എം സഖി, എൻ.ഐ.സി ടെക്നി ക്കൽ ഡയറക്ടർ പി.സുരേഷ് കുമാർ,ഐടിഡിപി ഓഫീസർ സുരേ ഷ്, ടി.ഡി.ഓ വി.എ സാദിഖലി, എന്നിവർ പങ്കെടുത്തു.