മണ്ണാര്‍ക്കാട്: നവംബര്‍ ഒന്ന് മുതല്‍ 30 വരെ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ മുന്നോടിയായി സംഘടനാ പ്രവര്‍ത്തന രംഗത്ത് പു ത്തനുണര്‍വ്വ് പകരുന്നതിനും വര്‍ത്തമാനകാല രാഷ്ട്രീയ സാഹ ചര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുമായി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 29 ന് കല്ലടി മുഹമ്മദ് സാഹിബ് നഗറില്‍(കൊടക്കാട് വി.എ ഓഡിറ്റോറിയം) നടക്കുന്ന ഏകദിന നേതൃപഠന ക്യാമ്പ് ‘ മിഷന്‍ 2022’ ന് മണ്ഡലം നേതൃയോഗം അന്തിമരൂപം നല്‍കി.
29 ന് ശനിയാഴ്ച രാവിലെ 9 ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസി ഡണ്ട് ടി.എ.സലാം പതാകയുയര്‍ത്തുന്നതോടെ ക്യാമ്പിന് തുടക്കമാ കും.തുടര്‍ന്ന് 9.30 ന് സദ് വിചാരം സെഷനില്‍ ഹബീബ് ഫൈസി കോട്ടോപ്പാടം പ്രഭാഷണം നടത്തും.10 ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗ നൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ക്യാമ്പ് ഉദ്ഘാട നം ചെയ്യും.ടി.എ.സലാം അധ്യക്ഷത വഹിക്കും.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പ്രഭാഷണം നടത്തും. പി.എ.തങ്ങള്‍,എം.എം.ഹമീദ്, പൊന്‍പാറ കോയക്കുട്ടി,ടി.എ.സിദ്ദീഖ്,ഗഫൂര്‍ കോല്‍കളത്തില്‍, കെ.പി.ബുഷ്‌റ അഭിവാദ്യം ചെയ്യും.ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍ സ്വാഗതവും ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി നന്ദിയും പറ യും.തുടര്‍ന്ന് ആദ്യ പഠന സെഷനില്‍ സംഘടന ചരിത്രം പി.എം. സാദിഖലി അവതരിപ്പിക്കും. എം.പി.എ.ബക്കര്‍,വി.ടി.ഹംസ,തച്ചമ്പറ്റ ഹംസ, ഒ.ചേക്കു,ആലായന്‍ മുഹമ്മദലി, നാസര്‍ പുളിക്കല്‍,നൗഷാദ് വെള്ളപ്പാടം,ഷമീര്‍ പഴേരി പ്രസീഡിയം നിയന്ത്രിക്കും.സി.ഷഫീഖ് റഹ്മാന്‍ സ്വാഗതവും മുജീബ് മല്ലിയില്‍ നന്ദിയും പറയും.
ഉച്ചക്ക് 2 ന് രണ്ടാം സെഷനില്‍ കാലിക രാഷ്ട്രീയം വിഷയത്തില്‍ കെ.എന്‍.എ.ഖാദര്‍ സംവദിക്കും.എം.മമ്മദ് ഹാജി,കെ.ആലിപ്പു ഹാ ജി, എം.കെ.മുഹമ്മദലി,ഹുസൈന്‍ കളത്തില്‍,എം.കെ.ബക്കര്‍, കെ. ടി.അബ്ദുള്ള,ടി.കെ.ഫൈസല്‍, മുനീര്‍ താളിയില്‍ പ്രസീഡിയം നിയ ന്ത്രിക്കും.റഷീദ് മുത്തനില്‍ സ്വാഗതവും ഹമീദ് കൊമ്പത്ത് നന്ദിയും പറയും.വൈകുന്നേരം 4 ന് സമാപന സെഷന്‍ ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്യും.ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം പ്രഭാഷണം നടത്തും.കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, എം.എസ്.അലവി,നാസര്‍ കൊമ്പത്ത്, എം.മെഹര്‍ ബാന്‍ ആശംസകള്‍ നേരും.നിയോജകമണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍,പഞ്ചായത്ത്,മുനിസിപ്പല്‍,മേഖലാ കമ്മിറ്റി ഭാരവാഹിക ള്‍,വാര്‍ഡ് പ്രസിഡണ്ട്,ജനറല്‍ സെക്രട്ടറിമാര്‍,യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികള്‍,പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി മാര്‍, മറ്റ് പോഷക സംഘടനകളുടെ മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി,ട്രഷറര്‍,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവ രുള്‍പ്പെടെ മുന്നൂറ്റി അമ്പതോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടു ക്കും.
ആലോചനാ യോഗത്തില്‍ പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി .ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍ സ്വാഗതവും ട്രഷറര്‍ ഹു സൈന്‍ കോളശ്ശേരി നന്ദിയും പറഞ്ഞു.