അലനല്ലൂര്‍: അലനല്ലൂരില്‍ നിന്നും ലഹരിയെ പടികടത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് നാട്ടുകല്‍ ജന മൈത്രി പൊലീസുമായി സഹകരിച്ച് നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി.തടയാം ലഹരി, ആസ്വദിക്കാം ജീവിതം എന്ന പേരില്‍ നടത്തുന്ന കാമ്പയിന്‍ ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് അധ്യക്ഷനായി.പാലക്കാട് എക്‌സൈസ് സര്‍ ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ് ക്ലാസ്സെടുത്തു.നാട്ടുകല്‍ ജന മൈത്രി പൊലീസ് ബീറ്റ് ഓഫീസര്‍ എം ഗിരീഷ് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,ജില്ലാ പഞ്ചായത്ത് മെ മ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി അ ബ്ദുള്‍ സലീം,ബഷീര്‍ തെക്കന്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് കെ ഹംസ,മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ്, പാല ക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിെൈവസ്പി എം അനില്‍കുമാര്‍, നാട്ടു കല്‍ എസ്‌ഐ കെ ആര്‍ ജസ്റ്റിന്‍,മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ ജി അനില്‍കുമാര്‍,സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ യു കെ ലത,പി കെ ഉഷ,പ്രധാന അധ്യാപകന്‍ ദാമോദരന്‍ പള്ളത്ത്, കെവി വിഇഎസ് ജില്ലാ പ്രസിഡന്റ് ബാബുകോട്ടയില്‍,സംസ്ഥാന സെക്രട്ട റി വിഎം ലത്തീഫ്,ജില്ലാ സെക്രട്ടറി കെ എ ഹമീദ്,യൂണിറ്റ് ജനറല്‍ സെക്രട്ടറി പിപികെ അബ്ദുറഹ്മാന്‍,ട്രഷറര്‍ നിയാസ് കൊങ്ങത്ത്, സംസ്ഥാന കൗണ്‍സില്‍ അംഗം സുബൈര്‍ തുര്‍ക്കി,യൂത്ത് വിംഗ് പ്രസിഡന്റ് യൂസഫ് ചോലയില്‍,ജനപ്രതിനിധികള്‍,രാഷ്ട്രീയ സാ മൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍,വിവിധ യുവജന തൊഴി ലാളി സംഘടനാ പ്രതിനിധികള്‍,ക്ലബ്ബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രചരണ പോസ്റ്ററുകളുടെ വിതരണം,ബലൂണ്‍ പറത്തല്‍ എന്നിവയും നടന്നു.ഷഹനീര്‍ ബാബു,ഡീവ്‌സ് മീഡിയ എന്നിവര്‍ ചേര്‍ന്നൊരു ക്കിയ ചിത്രശലഭങ്ങള്‍ നാടകവും അരങ്ങേറി.