പിജെ പൗലോസിനെ ആദരിച്ചു
മണ്ണാര്‍ക്കാട്: അഴിമതി രഹിതമായും ആദര്‍ശപരമായും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ സമൂഹം പിന്തുണയ്ക്കുകയും സംര ക്ഷിക്കുകയും ചെയ്യണമെന്ന് കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റ് വി സി കബീര്‍ പറഞ്ഞു.ഗാന്ധി ദര്‍ശന്‍ സമി തിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ പൗലോസിന് നല്‍കിയ സ്‌നേഹാദരം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.
അധികാരങ്ങള്‍ക്ക് പിറകെ പോകാത്ത നിസ്വാര്‍ത്ഥ പൊതുപ്ര വര്‍ത്തകനാണ് പിജെ പൗലോസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി നിലകൊള്ളുന്ന പൗ ലോസിന് പാര്‍ട്ടിയില്‍ നിന്നും അര്‍ഹമായ പരിഗണന ലഭിച്ചിട്ടി ല്ല.പരിഗണിക്കപ്പെടേണ്ട പലരോടും കെപിസിസി മര്യാദ കാണി ച്ചിട്ടില്ല.യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കഷ്ടപ്പെടുന്നവ ര്‍ക്കും രാജ്യസഭാ സീറ്റ് ലഭിക്കാത്തത് വേദനിപ്പിക്കുന്ന കാര്യമാ ണ്.താന്‍ കോണ്‍ഗ്രസിലായിരുന്നുവെങ്കില്‍ മന്ത്രിയൊന്നുമാകു മായിരുന്നില്ല.ദൈവ നിശ്ചയം പോലെ വന്നുവെന്ന് മാത്രം. അതാണ് കോണ്‍ഗ്രസിന്റെ തലയിലെഴുത്തെന്നും പാര്‍ട്ടിക്കായി കഷ്ടപ്പെടു ന്ന പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ബാധ്യത നേതൃത്വത്തിന് തന്നെ യാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധി ദര്‍ ശന്‍ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യ സാം സ്‌കാരിക രാഷ്ട്രീയ രംഗത്തെ മുതിര്‍ന്ന വ്യക്തിത്വങ്ങളെ ആദ രിക്കുന്ന ആദരം @ 75 പരിപാടിയുടെ ഭാഗമായാണ് പി ജെ പൗലോ സിനെ ആദരിച്ചത്.ഇന്നലെ രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായ ത്ത് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന യ്ക്ക് ശേഷമാണ് പി ജെയെ വീട്ടിലെത്തി ആദരിച്ചത്.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ ജി ബാബു അ ധ്യക്ഷനായി.മുന്‍ എംഎല്‍എ കെ എ ചന്ദ്രന്‍,സംസ്ഥാന വൈസ് പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ മാസ്റ്റര്‍,കോണ്‍ഗ്രസ് നേതാക്കളായ പി സി ബേബി,അഹമ്മദ് അഷ്‌റഫ്,പി ആര്‍ സുരേഷ്, വിവി ഷൗക്ക ത്ത്,ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി ബൈജു വടക്കും പുറം,സംസ്ഥാന ട്രഷറര്‍ പി എസ് മുരളീധരന്‍ മാസ്റ്റര്‍,ജില്ലാ പ്രസി ഡന്റ് എം ബാലകൃഷ്ണന്‍,ബാലു,എ അസൈനാര്‍, വര്‍ഗീസ്, ഉമ്മര്‍ മനച്ചിത്തൊടി,സി ജെ രമേഷ്,ഹരിദാസ് തെങ്കര,പി ഖാലിദ്, എം ആര്‍ സത്യന്‍,നൗഷാദ് ചേലഞ്ചേരി,ഗോപി പൂന്തോട്ടത്തില്‍,പിപി ഏനു,മുണ്ടൂര്‍ രാജന്‍,മുണ്ടൂര്‍ രാമകൃഷ്ണന്‍,രാജന്‍ കുത്തനൂര്‍,സജീവന്‍ മലമ്പുഴ,എം.മുരളീധരന്‍,പി രാമദാസ്,എ മുഹമ്മദ് റാഫി തുടങ്ങിയ വര്‍ സംസാരിച്ചു. പുളിയക്കോട് ഉണ്ണികൃഷ്ണന്‍ സ്വാഗതവും സി മുഹ മ്മദാലി നന്ദിയും പറഞ്ഞു.