ആലത്തൂര്‍: തങ്ങളുടെ കുട്ടികളുടെ കൂട്ടുകാരെ രക്ഷിതാക്കള്‍ അറി യുകയും അധ്യാപകരുമായി ബന്ധം പുലര്‍ത്തുകയും വേണമെന്ന് ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ആലത്തൂര്‍ ഐ.സി .ഡി.എസ്, ആലത്തൂര്‍ എക്‌സൈസ് വിഭാഗം എന്നിവയുടെ ആഭിമു ഖ്യത്തില്‍ ആലത്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടി ജീവനക്കാര്‍ക്ക് സംഘടിപ്പിച്ച ലഹരി ബോധവത്ക്കര ണ ക്ലാസില്‍ നിര്‍ദേശം. ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന വി ദ്യാര്‍ത്ഥികളിലും രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തണം. സ്വന്തമായി വരുമാനം കണ്ടെത്തുന്ന കുട്ടികളുടെ വരുമാന മാര്‍ഗ്ഗം സംബന്ധിച്ച് രക്ഷിതാക്കള്‍ അറിയണം. അതോടൊപ്പം പ്രോട്ടീന്‍ സമൃദ്ധമായ ആഹാരം കുട്ടികള്‍ക്ക് നല്‍കണമെന്നും ക്ലാസ്സില്‍ നിര്‍ദേശം നല്‍കി.
കുട്ടികളിലെ ലഹരി ഉപയോഗം എങ്ങനെ കണ്ടെത്താം, അവരില്‍ ഉണ്ടാകുന്ന ശാരീരിക മാനസിക വ്യത്യാസങ്ങളുടെ നിരീക്ഷണം, കുട്ടികളിലെ ലക്ഷണങ്ങള്‍, പിന്തിരിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങ ള്‍, കൗണ്‍സിലിങ്, ചികിത്സ എന്നിവ സംബന്ധിച്ച് ബോധവത്ക്ക രണം നല്‍കി. ലഹരി ഉപയോഗത്തില്‍ അകപ്പെട്ട കുട്ടികളെ ഒറ്റപ്പെ ടുത്താതെ ചേര്‍ത്തു നിര്‍ത്തണമെന്ന്് ആലത്തൂര്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.ബി ഉഷ ബോധവത്ക്കരണ ക്ലാസില്‍ പറഞ്ഞു. ആലത്തൂര്‍, എരിമയൂര്‍, കാവശേരി, തരൂര്‍ ഗ്രാമപഞ്ചായ ത്തുകളിലെ 101 അങ്കണവാടി ജീവനക്കാര്‍ ക്ലാസില്‍ പങ്കെടുത്തു.
കൗണ്‍സിലിങ്ങിനും വിദഗ്ധ ചികിത്സയ്ക്കും 14405 എന്ന ടോള്‍ഫ്രീ നമ്പര്‍
പരാതികള്‍ക്ക് 155358(ടോള്‍ഫ്രീ നമ്പര്‍ , 9447178000 (എക്‌സൈസ് കമ്മിഷണര്‍)
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കൗണ്‍സിലിങ്ങിനും വിദഗ്ധ ചികിത്സയ്ക്കുമായി 14405 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. ലഹരി സംബന്ധമായ പരാതികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 155358 എന്ന ടോള്‍ഫ്രീ നമ്പറിലും എക്‌സൈസ് കമ്മിഷണറുടെ 9447178000 നമ്പറിലും അറിയിക്കാം.ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടന്ന ക്ലാസ്സില്‍ ആലത്തൂര്‍ ശിശുവികസന പദ്ധതി ഓഫീസര്‍ കെ.ജെ ബീന, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ആര്‍. ജയലക്ഷ്മി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. കുമാരി, പി.കെ ഷബീബ, സ്‌കൂള്‍ കൗണ്‍സിലര്‍ എം.എം ഹസീന, ന്യൂട്രിഷ നിസ്റ്റ് എസ്. അശ്വതി, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ഫെസിലിറ്റേ റ്റര്‍ ഡി. മേഘ, എന്‍.എന്‍.എം കോ-ഓര്‍ഡിനേറ്റര്‍ ജെ. അനീസുധീന്‍ എന്നിവര്‍ പങ്കെടുത്തു.