മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കൊറ്റിയോട് പട്ടികജാതി കോളനിയിലെ കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഴിമതിയും തട്ടിപ്പും നടത്തിയെന്ന പരാതിയില്‍ സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ തെളി വെടുപ്പ് നടത്തി.കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ പീ ഡന നിരോധന നിയമ പ്രകാരം കേസെടുക്കുവാനും തിരുവനന്ത പുരത്ത് നടന്ന സിറ്റിങില്‍ കമ്മീഷന്‍ അംഗം എസ്.ജയകുമാര്‍ ഉത്തരവിട്ടു.
തട്ടിപ്പിനിരയായവര്‍ക്ക് വാസയോഗ്യവും സഞ്ചാര യോഗ്യവുമായ സ്ഥലം അനുവദിക്കണം. സംഭവത്തില്‍ സര്‍ക്കാറിനുണ്ടായ നഷ്ടം വസൂലാക്കും. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെ ടുക്കുവാനും സ്ഥലവും വീടും ആവശ്യമുളള തട്ടിപ്പിനിരയായവര്‍ ക്ക് ലൈഫ് മിഷന്‍ ഉള്‍പ്പെടുത്തി വീടും സ്ഥലവും ലഭ്യമാക്കുന്ന തിന് ആവശ്യമായ ഇളവുകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ സ ര്‍ക്കാരിനോട് ആവശ്യപ്പെടാനും സിറ്റിങ് തീരുമാനിച്ചു.
പട്ടിക ജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഇനി മുതല്‍ വീട് വെക്കുന്നതിന് സ്ഥലം വാങ്ങുമ്പോള്‍ ഉദ്യോഗസ്ഥരും ജനപ്രതിനി ധികളും ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ച് ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് നടന്ന തെളിവെടുപ്പില്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് വേണ്ടി കമ്മീഷന്‍ മുമ്പാകെ ടി.കെ സുനില്‍, ഉണ്ണികൃഷ്ണന്‍ വലിയവീട്ടില്‍, ശിവദാസന്‍ എന്നിവര്‍ ഹാജരായി.