കോട്ടോപ്പാടം: കോട്ടോപ്പാടം,അലനല്ലൂര്‍ പഞ്ചായത്തുകളിലെ വീടു കളിലെ കുടിവെള്ളം പരിശോധിച്ച് മാലിന്യരഹിതമാണെന്ന് ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഭീമനാട് ജിയുപി സ്‌കൂളിലെ വിദ്യാ ര്‍ത്ഥികള്‍ ഇരു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും നിവേദനം നല്‍കി.ശാസ്ത്ര പ്രൊജക്ടുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തി യ സര്‍വേ ജലപരിശോധനയില്‍ നാലില്‍ മൂന്ന് വീടുകളിലെ കുടി വെള്ളത്തിലും ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.
കോട്ടോപ്പാടം അലനല്ലൂര്‍ പഞ്ചായത്തുകളിലെ നൂറ് വീടുകളിലാണ് വിദ്യാര്‍ത്ഥി സംഘം സര്‍വേ നടത്തിയത്.ഭൂരിഭാഗം വീടുകളിലേ യും കുടിവെള്ളം മലിനമാണെന്നാണ് വ്യക്തമായിരിക്കുന്നത്. കിണ റും സെപ്റ്റിക് ടാങ്കും തമ്മില്‍ 15 മീറ്ററില്‍ കുറവ് അകലമുള്ള വീടു കളിലെ കുടിവെള്ളത്തിലാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെ ത്തിയത്.ജലപരിശോധനയുടെ റിപ്പോര്‍ട്ടും അധികൃതര്‍ക്ക് സമര്‍പ്പി ച്ചിട്ടുണ്ട്.ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന തെളിനീരൊഴു കും നവകേരളം പദ്ധതിയിലുള്‍പ്പെടുത്തി വീടുകളിലെ കുടിവെള്ള പരിശോധന നടത്തണമെന്നും നിവേദനത്തില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ഏഴാം ക്ലാസ്സിലെ ടി കെ അമന്‍ റിസാന്‍, കെ ഫാത്തിമ ദാരിയ എന്നി വരുടെ നേതൃത്വത്തിലാണ് ഗവേഷണ പ്രൊജക്ട് നടക്കുന്നത്. കുടി വെള്ളം മലിനമാകാതെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശ ങ്ങളടങ്ങിയ നോട്ടീസ് തയ്യാറാക്കി കുട്ടികള്‍ എല്ലാ വീടുകളിലേ ക്കും വിതരണം ചെയ്തു.
അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന എന്നിവര്‍ വിദ്യാര്‍ത്ഥികളി ല്‍ നിന്നും നിവേദനം ഏറ്റുവാങ്ങി.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ മുഹമ്മദാലി ചാലിയന്‍,സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.സബിത, സ്‌കൂള്‍ ലീഡര്‍ സി.കെ അസ്‌ലജ്,അധ്യാപകരായ കെ വിനോദ്,സി കെ ഹംസ എന്നിവര്‍ സംബന്ധിച്ചു.