മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജിലെ വിദ്യാര്‍ത്ഥി സംഘട്ട നവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥിയെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.കോളേജിലെ അവസാന വര്‍ഷ ബിഎ അറബിക് ആ ന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി മലപ്പുറം,പാങ്ങ്,തലാപ്പില്‍ വീട്ടില്‍ മുഹമ്മദ് ഹാഷിര്‍ (21) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷ മുണ്ടായത്.കല്ല് കൊണ്ടുള്ള അടിയില്‍ രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാ ര്‍ത്ഥി സഫ്‌വാന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.ഇതേ തുടര്‍ ന്ന് സഫ്‌വാന്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലും ഹാഷിര്‍ കുന്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരു ന്നു.പരിക്കേറ്റവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വധശ്രമത്തിന് മുഹമ്മദ് ഹാഷിറിനെ അറസ്റ്റ് ചെയ്തത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
വിദ്യാര്‍ത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ട് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ആറ് പേരെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.ടി മുഹമ്മദ് ഹാഷിര്‍,അന്‍സില്‍ പടിഞ്ഞാറപ്പള്ള,കെ പി വിനയചന്ദ്രന്‍,കെ മുഹമ്മദ് ഷെബിന്‍,വി അര്‍ജുന്‍,പി ടി ഷിബില്‍ ഹംസ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഇനിയൊരു ഉത്തരവു ണ്ടാകുന്നത് വരെ ക്യാമ്പസിലേക്ക് പ്രവേശിക്കരുതെന്നും അധികൃ തരുടെ അനുമതിയില്ലാതെ പ്രവേശിച്ചാല്‍ നടപടി സ്വീകരിക്കുമെ ന്നും കോളേജ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
