മണ്ണാര്‍ക്കാട് :നഗരസഭയില്‍ ആശ്രയ കിറ്റിലെ അരിയിലുള്‍പ്പടെ തൂ ക്ക കുറവ് കണ്ടെത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷിക്കണ മെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മി റ്റി യോഗം ആവശ്യപ്പെട്ടു.നഗരസഭയിലെ 29 വാര്‍ഡുകളിലേക്കായി വിതരണം ചെയ്യുന്ന കിറ്റില്‍ അഞ്ച് കിലോ അരിയ്ക്ക് പകരം നാല് കിലോയും അതില്‍ താഴെയുമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി യിരുന്നു.നിലവില്‍ കിറ്റിലേക്കുള്ള സാധനങ്ങള്‍ നല്‍കുന്ന സ്ഥാപ നത്തില്‍ നിന്നും ഭാവിയില്‍ സാധനങ്ങള്‍ വാങ്ങുന്നത് പിന്‍വലിക്ക ണമെന്നും അഴിമതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതന്ന് അന്വേ ഷിക്കണമെന്നും അല്ലാത്ത പക്ഷം സമരപ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു .ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ് ടിജോ പി ജോസ് അധ്യ ക്ഷനായി.നിയോജകമണ്ഡലം സെക്രട്ടറി രമേശ് ഗുപ്ത ഭാരവാഹി കളായ അജേഷ് എം,അനീഫ പെരിഞ്ചോളം, ഉസ്മാന്‍ തോരാപുരം, ശ്യാം പ്രകാശ്,ഹാരിസ് കൊടുവാളികുണ്ട്, അനീഷ് വടക്കുമണ്ണം, വിജേഷ് തോരാപുരം, ജാസ്സിം ചെങ്ങോടന്‍, അര്‍ജുന്‍ പുളിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.