മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ അട്ടപ്പാടി ആദിവാസി സമഗ്ര വിക സന പദ്ധതി കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന ‘നാമ് ഏകി ലാ’ (നമുക്ക് ഉണരാം) ഒക്‌ടോബര്‍ ഏഴിന് രാവിലെ 11 ന് അഗളി ഇ. എം.എസ്. ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാവും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയാകും. ലഹരി ഉപയോഗത്തിനെതിരെ പുതുത ലമുറയെ ബോധവത്ക്കരിക്കുക, കായിക-മാനസിക വികാസങ്ങള്‍ ക്ക് പിന്തുണ നല്‍കി ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കുക, അട്ടപ്പാടിയുടെ ഭക്ഷ്യ സംസ്‌ക്കാരത്തിന്റെ പ്രാധാന്യം തിരിച്ചറിയു ക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയോടനുബന്ധിച്ച് അട്ടപ്പാടിയില്‍ ആരംഭിക്കുന്ന സ്‌നേഹി ത സെന്ററിനായി അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം, ആദി വാസി യുവജന ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം, ട്രൈ ബല്‍ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം എന്നിവയും നടക്കും. കൂടാതെ ദേശീയ അവാര്‍ഡ് നേടിയ പിന്നണി ഗായിക നഞ്ചിയമ്മയെ മന്ത്രി ആദരിക്കും.
ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി ഓഫീസറുമായ ഡി. ധര്‍മ്മലശ്രീ മികച്ച ചെറുധാന്യ ഭക്ഷ്യവിഭവ ഗ്രൂപ്പുകളെ അനുമോദിക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരുതി മുരുകന്‍ ‘നാമ് ഏകിലാ’ പ്രതിജ്ഞ ചൊല്ലും. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡി നേറ്റര്‍ ബി.എസ് മനോജ്, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ സ്‌നേഹിത ബ്രോഷര്‍ പ്രകാശനം നിര്‍വഹിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി നീതു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്‍, പി. രാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, സി.ഡബ്ല്യു.സി ചെയര്‍മാന്‍ എം.വി മോഹനന്‍, കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കോഡിനേറ്റര്‍ കെ.പി കരുണാകരന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!