മണ്ണാര്‍ക്കാട് :നഗരസഭയില്‍ വിതരണം ചെയ്ത ആശ്രയ കിറ്റില്‍ വ്യാപ ക അഴിമതിയെന്ന് ആരോപണം.തൂക്കത്തില്‍ കുറവ് വരുത്തിയാണ് അധികൃതരുടെ തട്ടിപ്പ്. സര്‍ക്കാര്‍ അധീനയിലുള്ള മണ്ണാര്‍ക്കാട്ടെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്ത കിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വര്‍ഷങ്ങളായി നഗര, ഗ്രാമ പ്രദേശങ്ങളില്‍ ആശ്രയ മാരുമില്ലാത്ത അതി ദരിദ്രരായവരെ കണ്ടെത്തി അവര്‍ക്ക് അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേനെ ആശ്ര യ കിറ്റ് വിതരണം ചെയ്യുന്നത്. ഈ പദ്ധതിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അതാത് വര്‍ഷം വന്‍ തുകയാണ് നീക്കിവെക്കാറുള്ള ത്.മുന്‍സിപ്പാലിറ്റിക്ക് പുറമെ വിവിധ പഞ്ചായത്തുകളിലേക്കും ത്രിവേണി വഴിയാണ് ഇത്തരം കിറ്റുകള്‍ വിതരണം ചെയ്യുന്നത്. സൗജന്യമായി ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ആരും തന്നെ ഇത് സംബന്ധിച്ച് പരാതിപ്പെടാറില്ല.അരി അടക്കം എട്ട് ഇനങ്ങളാണ് കിറ്റില്‍ ഉണ്ടാവുക.അഞ്ച് കിലോ അരിയാണ് പദ്ധതി പ്രകാരം ലഭി ക്കേണ്ടത്.എന്നാല്‍ 4 കിലോ അരി പോലും തികയാത്ത കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്നാണ് ആക്ഷേപം.അരിയുടെ തൂക്കത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ ഓരോ കിറ്റിലും ഒരു കിലോ യിലധികം കുറവാണെന്ന് മണ്ണാര്‍ക്കാട് നഗരസഭയിലെ കൗണ്‍സി ലര്‍ പി. പ്രസാദ് ശ്രദ്ധയില്‍പ്പെട്ടത്. മണ്ണാര്‍ക്കാട് നഗരസഭയില്‍ മാത്രം അഞ്ഞൂറിലധികം ഗുണഭോക്താക്കളുണ്ട്.വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്നാണ് ആവശ്യമുയരുന്നത്.നടപടി ആവശ്യ പ്പെട്ട് പ്രസാദ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.