മണ്ണാര്‍ക്കാട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മണ്ണാര്‍ക്കാട് പൊ ലീസ് സ്റ്റേഷന്‍ പരിസരം കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ശുചീകരിച്ചു. സേവന ദിനാചരണത്തിന്റെ ഭാഗമായാണ് സ്റ്റേഷന്‍ പരിസരം വൃത്തിയാ ക്കിയത്. ഗാന്ധി പ്രതിമയില്‍ ഹാരവും സമര്‍പ്പിച്ചു. സബ് ഇന്‍സ് പെക്ടര്‍ എം.സുനില്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജെസി, അധ്യാപകരായ നിര്‍മ്മല്‍കുമാര്‍, രോഷ്ണി ദേവി. ജി, എം. ബി നിർമ്മൽകുമാർ എന്നിവര്‍ നേതൃത്വം നല്‍കി.