മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ കവലയിലെ ഗാന്ധി പ്രതിമ ഈ മാസം പ ത്തിനകം മാറ്റി പുതിയ പ്രതിമ സ്ഥാപിക്കും.അഡ്വ.എന്‍ ഷംസു ദ്ദീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീ ര്‍ ഇക്കാര്യം അറിയിച്ചത്.

നഗര സൗന്ദര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നഗരപരിധിയില്‍ ദേശീയ പാതയോരത്ത് സ്ഥാ പിച്ചിട്ടുള്ള തെരുവുവിളക്കുകളിലെ പരസ്യ ബോര്‍ഡുകള്‍ക്ക് ദേശീ യപാതയുടെ അനുമതിയുണ്ടോയെന്ന് താലൂക്ക് വികസന സമിതി അംഗം പി.ആര്‍ സുരേഷ് ചോദിച്ചു.ഇതുമായി ബന്ധപ്പെട്ട നടപടിക ള്‍ ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തിട്ടുള്ളതായി നഗര സഭാ ചെയര്‍മാന്‍ വ്യക്തമാക്കി.തെരുവു വിളക്കുകളുടെ വൈദ്യുതി ചെലവ് വഹിക്കുന്നത് പരസ്യ കമ്പനിയാണെന്നും നഗരത്തിന്റെ വികസനത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് നില്‍ക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

മോഷണ കേസുകള്‍ തെളിയിക്കുന്നതില്‍ മികവ് കാണിച്ച മണ്ണാര്‍ ക്കാട് പൊലീസിനുള്ള അഭിനന്ദനും യോഗത്തിലെത്തിയ സബ് ഇന്‍സ്‌പെക്ടര്‍ എം.സുനിലിനെ അറിയിച്ചു.വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തിനെത്തിയിരുന്നു.
