പാലക്കാട് :ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജില്ല യിലെ സ്‌കൂള്‍/കോളെജ് അധ്യാപകര്‍ക്കായി ലഹരി വിരുദ്ധ ബോധ വത്ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. നൂറണി ശാരദ ശങ്കര കല്യാ ണമണ്ഡപത്തില്‍ നടന്ന പരാപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളി ലും കോളെജുകളിലും ആന്റി നാര്‍കോട്ടിക് ക്ലബ് കോഡിനേറ്റര്‍ മാരായ ‘യോദ്ധാവ്’ എന്നറിയപ്പെടുന്ന അധ്യാപകരാണ് പരിശീലന ത്തില്‍ പങ്കെടുത്തത്. 250-ഓളം അധ്യാപകരും 76-ഓളം ജനമൈത്രി ഓഫീസര്‍മാരും വിവിധ സ്‌റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാരും ജനമൈത്രി സി.ആര്‍.ഒമാരും പങ്കെടുത്തു.ജി.എച്ച്.എസ്.എസ് കോഴിപ്പാറ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും തയ്യാ റാക്കിയ ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനം, ആസ്ബിന്‍സ് സ്‌പേസ് ഫോര്‍ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആഷ്‌ലി ഉഷ, ഋഷിക പ്രഭാസ്, പി. അമേയ, ശ്രുതിഷാ എന്നിവരുടെ ലഹരി വിരുദ്ധ ബോധവത്ക്കരണ നൃത്തവും നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന ശില്‍പശാലയില്‍ ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെ കുറിച്ചും നിയമവശങ്ങളെ കുറിച്ചും പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ്, ജില്ലാ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് ഡോ. ശരത്, സാമൂഹ്യനീതി വകുപ്പ് കൗണ്‍സിര്‍ മാത്യു ജോസഫ് എന്നിവര്‍ ക്ലാസെടുത്തു.
ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പരിപാടിയില്‍ അധ്യ ക്ഷനായി. പാലക്കാട് ഡിവൈ.എസ്.പി. എം. അനില്‍കുമാര്‍, ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. ആര്‍. ശ്രീകുമാര്‍, പാലക്കാട് ഡിവൈ.എസ്.പി. വി.കെ രാജു, ആലത്തൂര്‍ ഡിവൈ.എസ്.പി ആര്‍. അശോകന്‍, ഒയിസ്‌ക ഇന്റര്‍നാഷണല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ശുദ്ധോധനന്‍, നൂറണി ഗ്രാമ സമുദായം ശിവ രാമകൃഷ്ണന്‍, ജില്ലാ ജനമൈത്രി എ.ഡി.എന്‍.ഒ. ആറുമുഖന്‍ എന്നിവര്‍ പങ്കെടുത്തു.