പാലക്കാട്: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ജില്ലയില്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ഏതെങ്കിലും പദ്ധതികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരമു ണ്ടാക്കാമെന്നും വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു. കേന്ദ്രാവിഷ്‌കൃ ത പദ്ധതികള്‍ക്കുള്ള ജില്ലാതല കോ ഓര്‍ഡിനേഷന്‍ മോണിറ്ററിങ് കമ്മിറ്റി ദിശയുടെ 2022-23ലെ രണ്ടാം പാദ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ നട ത്തിപ്പ് സംബന്ധിച്ച് എം.പിമാരെ അറിയിക്കണമെന്നും അവലോക നയോഗം ചേര്‍ന്നു പുരോഗതി വിലയിരുത്തണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എം.പി നിര്‍ദേശം നല്‍കി.
വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ ക്രോപ്പ് പദ്ധതിയില്‍ പാലക്കാട് ജില്ല വാഴ കൃഷിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.അത് നെല്‍കൃഷിയാക്കി മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കാര്‍ഷിക മേഖ ലയില്‍ മാന്യമായ വേതനം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തന ങ്ങള്‍ ഏറ്റെടുക്കുന്നതിലേക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതികളെ ഉപ യോഗപ്പെടുത്തണമെന്നും എ. പ്രഭാകരന്‍ എം.എല്‍.എ. യോഗത്തില്‍ നിര്‍ദേശിച്ചു. പി.എം.എ.വൈ. (ജി) പദ്ധതിയില്‍ 2022-23 വര്‍ഷം ടാര്‍ ഗറ്റ് അനുവദിച്ചിട്ടില്ലെന്നും ജില്ലയ്ക്ക് അടിയന്തരമായി ടാര്‍ഗറ്റ് അനു വദിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറും തദ്ദേശ സ്വയംഭരണ വിഭാഗം ജോയിന്റ് ഡ യറക്ടറുമായ കെ.പി. വേലായുധന്‍ പറഞ്ഞു.ആലത്തൂര്‍ ബ്ലോക്കില്‍ പുതുക്കോട്-കാവശ്ശേരി ഗ്രാമപഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന നാഷണല്‍ അര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ 2022 മാര്‍ച്ച് 31 വരെ കരാ റിലേര്‍പ്പെട്ട പ്രവര്‍ത്തികള്‍ക്കു മാത്രം ഫണ്ട് അനുവദിച്ച സാഹചര്യ ത്തില്‍ 2023 മാര്‍ച്ച് 31 വരെ പദ്ധതി കാലാവധി ദീര്‍ഘിപ്പിച്ചു തരണ മെന്നും പ്രൊജക്റ്റ് ഡയറക്ടര്‍ ആവശ്യപ്പെട്ടു.തൊഴിലുറപ്പ് പദ്ധതി യില്‍ ഒരു പഞ്ചായത്തില്‍ 20 പ്രവര്‍ത്തിദിനങ്ങളായി നിജപ്പെടുത്തി യത് തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ പ്രതികൂലമായി ബാ ധിക്കുന്നതായും സാങ്കേതിക പ്രശ്നങ്ങള്‍മൂലം മെറ്റീരിയല്‍ ഇനത്തി ല്‍ ലഭിക്കേണ്ട തുക ലഭിക്കാത്തത് സംബന്ധിച്ചും തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ പി.സി. ബാലഗോപാല്‍ എം.പി യുടെ ശ്രദ്ധയില്‍പ്പെടുത്തി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ദേവദാസ്, അട്ട പ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലത, തിരുവേഗപ്പുറ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് എം.ടി. മുഹമ്മദാലി, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഗോകുല്‍ദാസ്, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, ജില്ലാ കലക്ടറെ പ്രതിനിധീകരിച്ച് സീനിയര്‍ സൂപ്രണ്ട് സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.