മണ്ണാര്‍ക്കാട്: സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ ബഹുജന പ്രക്ഷോഭം നടത്തി. നഗരസഭാ ചെയര്‍മാന്റെ നടപടികളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുമായിരുന്നു സമരം.പാര്‍ട്ടി ഓഫീസ് പരിസ രത്ത് നിന്നും ആരംഭിച്ച പ്രകടനം കോടതിപ്പടി ചുറ്റി നഗരസഭയ്ക്ക് മുന്നില്‍ സമാപിച്ചു.
ലൈഫ് ഗുണഭോക്താക്കളുടെ കുടിശ്ശിക തീര്‍ത്ത് നല്‍കുക, അയ്യ ങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതന കുടി ശ്ശിക തനത് ഫണ്ടില്‍ നല്‍കാന്‍ നടപടി സ്വീകരിക്കുക, ഏജന്‍സിക ളുടെ മറവില്‍ ഇഷ്ടക്കാര്‍ക്ക് കരാര്‍ നല്‍കുന്ന നടപടി അവസാനി പ്പിക്കുക,ചെയര്‍മാന്റെ ബിനാമി ഇടപാടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുക,കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കം അവസാ നിപ്പിക്കുക,വന്‍കിടക്കാരുടെ അനധികൃത നിര്‍മാണവും നിയമലം ഘനവും അന്വേഷിക്കുക,അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ ക്ക് 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു വരുത്തുക,വ്യക്തിഗത ഗുണഭോ ക്താക്കള്‍ക്കുള്ള ആനുകൂല്ല്യങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.നഗരസഭയില്‍ ഭരണസമിതിയെ നോക്കുകുത്തിയാക്കി ജനാധിപത്യം അട്ടിമറിച്ച് സ്വന്തം സാമ്പത്തി ക നേട്ടത്തില്‍ മാത്രമാണ് ചെയര്‍മാന്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കു ന്നതെന്നും സിപിഎം ആരോപിച്ചു.
സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം.വിനോദ് കുമാര്‍ ഉദ്ഘാ ടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് അധ്യക്ഷനാ യി. ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ള പ്പാടം,പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടിആര്‍ സെബാസ്റ്റ്യന്‍, എന്നിവ ര്‍ സംസാരിച്ചു.കെ പി മസൂദ് സ്വാഗതവും പി വത്സലകുമാ രി നന്ദി യും പറഞ്ഞു.