മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷി വിസ്താരം വീഡി യൊ റെക്കോര്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ്.എം.മേനോന്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി യിലാണ് കോടതി വിധി. 11 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഈ മാസം 30ന് ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് നല്‍കാനും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു. കൂടാതെ വി ദേശത്ത് ജോലി ചെയ്യുന്ന 68-ാം സാക്ഷി ആല്‍ബിന്‍റെ മൊഴി വീഡി യൊ കോണ്‍ഫറന്‍സ് മുഖേന നടത്തുന്നതിനും കോടതി ഉത്തരവാ യി.ബുധനാഴ്ച 80 മുതല്‍ 85 വരെയുളള ആറുസാക്ഷികളെ യാണ് വിസ്തരിക്കേണ്ടിയിരുന്നത്. ഇവരെല്ലാം വനം വകുപ്പില്‍ വിവിധ തസ്തികയില്‍ ജോലി ചെയ്യുന്നവരാണ്.80-ാം സാക്ഷി പാഞ്ചന്‍, 81-ാം സാക്ഷി പണലി, 82-ാം സാക്ഷി അപ്പുകുട്ടന്‍, 83-ാം സാക്ഷി പ്രേംനാ ഥ്, 84-ാം സാക്ഷി അഭിലാഷ്, 85-ാം സാക്ഷി സുമേഷ് എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്നലെ നടന്നത്. 82,83 എന്നിവര്‍ മഹസര്‍ സാക്ഷികളും മൊഴി ഒന്നായതിനാലും 82-ാം സാക്ഷി അപ്പുകുട്ടനെ യാണ് വിസ്തരിച്ചത്. വിസ്തരിച്ചവരെല്ലാം നേരത്തെ നല്‍കിയ മൊഴി യില്‍ ഉറച്ചു നിന്നു. ഇതില്‍ 85-ാം സാക്ഷി സുമേഷ് അസുഖം മൂലം ഹാജരായില്ല. ഇദ്ദേഹത്തെ 30ന് വിസ്തരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!