കോട്ടോപ്പാടം: സര്‍ഗാത്മക മികവുകളുടെ വിളംബരമായി വിദ്യാ രംഗം കലാ സാഹിത്യവേദി മണ്ണാര്‍ക്കാട് ഉപജില്ലാ സര്‍ഗോത്സവം. എഴുപതില്‍പരം വിദ്യാലയങ്ങളില്‍ നിന്നായി യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സര്‍ഗോത്സവം അരങ്ങേറിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശശി ഭീമനാട് അധ്യക്ഷനായി.ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം തീര്‍ത്ഥ സുഭാഷ് വിശിഷ്ടാതിഥിയായിരുന്നു. സ്‌കൂ ള്‍ മാനേജിങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍, പഞ്ചായത്തംഗങ്ങ ളായ കെ.ടി.അബ്ദുള്ള,കെ.വിനീത,അബൂബക്കര്‍ നാലകത്ത്, പ്രിന്‍ സിപ്പാള്‍ പി.ജയശ്രീ,പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി, പ്രധാനാധ്യാപക ഫോറം കണ്‍വീനര്‍ എ.ആര്‍.രവിശങ്കര്‍,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് മുസ്തഫ കമാ ല്‍,വിദ്യാരംഗം ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.മണികണ്ഠന്‍, സി.കെ.ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.
കഥ,കവിത,ചിത്രം,പുസ്തകാസ്വാദനം,അഭിനയം,കാവ്യാലാപനം,നാടന്‍ പാട്ട് എന്നീയിനങ്ങളില്‍ എം.കൃഷ്ണദാസ്,മുരളി എസ്.കുമാര്‍,സി. കെ.സുധീര്‍കുമാര്‍,കെ.ജി.രാജേന്ദ്രന്‍,കെ.ഹരിദാസന്‍,എ.പി.കേലു,എ.ആര്‍.രവിചന്ദ്രന്‍,ശ്രീനാഥ് ഒലീവ്, പ്രസാദ് ചെമ്പ്രശ്ശേരി ശില്‍പ ശാലകള്‍ക്ക് നേതൃത്വം നല്‍കി.സമാപന സമ്മേളനം ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡണ്ട് കെ.പി.ബുഷ്‌റ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായ ത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.റജീന അധ്യ ക്ഷയായി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി.അനില്‍കുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയ ര്‍മാന്‍ പാറയില്‍ മുഹമ്മദലി,ഗ്രാമപഞ്ചായത്തംഗം എം.രാധാകൃ ഷ്ണന്‍,പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി,മാനേജര്‍ റഷീദ് കല്ലടി, പി.എം.ഷുക്കൂര്‍,കെ.കെ.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.