മണ്ണാര്‍ക്കാട്: കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ് വസ്തു ക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങള്‍ നവീകരിച്ചു പുതിയ കളിപ്പാട്ടങ്ങള്‍ ആക്കി പുനരുപയോഗ സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷന്‍ ടോയ്ക്ക ത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു.പുനരുപയോഗം പ്രോത്സാഹി പ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ പ്രയോജനപ്പെടുത്തി പ്രാ ദേശികമായി തന്നെ പുതിയ ഉല്‍പ്പന്നങ്ങളാക്കി മാറ്റുക, പുനരുപ യോഗം വഴി മാലിന്യോത്പാദനത്തിന്റെ അളവ് കുറയ്ക്കുക, സര്‍ ക്കുലാര്‍ – ഇക്കോണമി ആശയം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങ ളോടെയാണ് ടോയ്ക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ innovativeindia.mygov.in എന്ന പോര്‍ട്ടല്‍ വഴി നവംബര്‍ 11 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്കും സംഘമായും രണ്ട് വിഭാഗങ്ങളിലായി മത്സരത്തി ല്‍ പങ്കെടുക്കാം. മത്സരം സംബന്ധിച്ച വിശദാംശങ്ങള്‍ ശുചിത്വ മിഷന്‍ ഫേസ് ബുക്ക് പേജില്‍ ലഭ്യമാണ്.കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം ഡിസംബറില്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും.