അഗളി: യുവജന കമ്മിഷന്റെ നേതൃത്വത്തില്‍ യുവജനങ്ങളെ അ ണിനിരത്തി അഗളിയില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കമ്മിഷന്റെ നേതൃത്വത്തില്‍ നടന്ന ദ്വിദിന ശില്‍പ്പശാലയുടെ ഭാഗ മായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ദേശീയ അവാര്‍ഡ് ജേതാവും ഗായികയുമായ നഞ്ചിയമ്മ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വരും തലമുറയെ ലഹരിവിമുക്തമാക്കുന്നതിന് സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് നഞ്ചിയമ്മ പറഞ്ഞു.യുവജന കമ്മിഷന്‍ കോെളജുകള്‍, കോളനികള്‍, യുവജന കൂട്ടായ്മകള്‍ എന്നിവിടങ്ങ ളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടി പ്പിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘ ടിപ്പിച്ചത്. യുവ തയെ കാര്‍ഷിക-കലാ-സാംസ്‌ക്കാരിക-കായിക മേഖലകളിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലേക്ക് ‘ലഹരിക്കെതിരെ നാടുയരുന്നു’ എന്ന പേരില്‍ ബോധവത്ക്കരണവും സംഘടിപ്പിച്ചു. ബോധവത്ക്ക രണത്തോടനുബന്ധിച്ച് ജാഗ്രതാ സദസ്, ഹ്രസ്വചിത്ര പ്രദര്‍ശനം, സെമിനാര്‍ എന്നിവയും സര്‍വകലാശാല, കോളെജ് യൂ ണിയനുകള്‍, യുവജന സംഘടനകള്‍, സാംസ്‌കാരിക സന്നദ്ധ സം ഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നുണ്ട്.

യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്ത ജെറോം, കമ്മിഷ ന്‍ അംഗങ്ങളായ അഡ്വ. ടി. മഹേഷ്, പ്രിന്‍സി കുര്യാക്കോസ്, വി. വിനില്‍, റെനീഷ് മാത്യു, പി.എ. സമദ്, കമ്മിഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അണ്ടര്‍ സെക്രട്ടറി സി. അജിത്കുമാര്‍, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാരായ അഡ്വ. എം. രണ്‍ദീഷ്, രാഹുല്‍രാജ്, അഗളി പഞ്ചായത്തംഗം ജയ്‌സണ്‍ ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!