ജില്ലയിലെ മറ്റ് റോഡുകളുടെ പരിശോധന ഇന്ന് പൂര്‍ത്തിയായി
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് റോഡു കളുടെ കരാര്‍ പ്രകാരമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിലയി രുത്തുന്നതിന്റെ ഭാഗമായി അഗളിയില്‍ പരിശോധന അടുത്ത ദിവ സങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയി ച്ചു.ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന മറ്റ് റോഡുകളുടെ പരിശോധന ഇന്ന് പൂര്‍ത്തിയായി.രണ്ടാം ദിനത്തില്‍ പാലക്കാട്, മണ്ണാര്‍ക്കാട്, കുമരംപു ത്തൂര്‍ ഭാഗങ്ങളിലായി പരിശോധന നടത്തി.
രണ്ടാം ദിനത്തില്‍ ആദ്യ സംഘം പാലക്കാട്, എലപ്പുള്ളി, പാറ- പൊ ള്ളാച്ചി, മേനോന്‍പാറ-ചുള്ളിമട, എടുപ്പുകുളം-പട്ടത്തലച്ചി, കുഴല്‍ മന്ദം-മങ്കര, മേലാമുറി-പുടൂര്‍-കോട്ടായി എന്നിവിടങ്ങളില്‍ പരിശോ ധന നടത്തി. കെ.എസ്.സി.സി എം.ഡിയും സ്റ്റേറ്റ് നോഡല്‍ ഓഫീസ റുമായ എസ്. ഷാനവാസ് ഐ.എ.എസ്, പൊതുമരാമത്ത് വകുപ്പ് റോഡ് ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.പി ജയശ്രീ, പൊതു മരാമത്ത് വകുപ്പ് റോഡ് മെയിന്റനന്‍സ് അസിസ്റ്റന്റ് എക്‌സി ക്യൂ ട്ടീവ് എന്‍ജിനീയര്‍ ഷമീം, പൊതുമരാമത്ത് വകുപ്പ് റോഡ് അസിസ്റ്റ ന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റസാക് എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
നാഷണല്‍ ഹൈവേ കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബി ന്ദുവിന്റെ നേതൃത്വത്തിലുള്ള രണ്ടാം സംഘം മണ്ണാര്‍ക്കാട്, കുമ രംപുത്തൂര്‍ ഭാഗങ്ങളിലായി 47 ഓളം റോഡുകളാണ് പരിശോധിച്ചത്. റോഡ് മെയിന്റനന്‍സ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ഇഷാക്,ബില്‍ഡിങ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേഷ് ചന്ദ്രന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ആ ദ്യദിനത്തില്‍ ജില്ലയിലെ തൃത്താല, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, ആല ത്തൂര്‍, കുഴല്‍മന്ദം, വടക്കഞ്ചേരി, മംഗലംഡാം, നെന്മാറ, കൊല്ലങ്കോ ട്, ഗോവിന്ദാപുരം, പുതുനഗരം, കൊഴിഞ്ഞാമ്പാറ, നാട്ടുകല്‍, വേല ന്താവളം എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.തൃത്താല ഭാഗത്ത് മൂന്ന് നിയോജകമണ്ഡലങ്ങളിലെ 27-ഓളം റോഡുകളാണ് പരിശോധിച്ചത്.