മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളെ തൊഴില്‍ സജ്ജരാക്കുകയെന്ന ലക്ഷ്യ ത്തോടെ ആരംഭിച്ച ‘കണക്റ്റ് കരിയര്‍ ടു കാമ്പസ്’ ക്യാമ്പയിന്‍ വഴി തൊഴില്‍ നൈപുണ്യ കോഴ്‌സുകളില്‍ പ്രവേശനം നേടിയത് 3,700 പേര്‍.അസാപ് കേരളയും കേരള നോളജ് ഇക്കോണമി മിഷനും ചേ ര്‍ന്നാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.ഓണ്‍ലൈന്‍ വഴിയും നേ രിട്ടും നല്‍കുന്ന 133 കോഴ്‌സുകളിലായാണ് 3,700 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത്.ക്യാമ്പസുകളില്‍ തൊഴില്‍ പരിശീലനം ലഭ്യമാക്കുന്ന ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പരിപാടിയും ഇതിന്റെ ഭാഗമാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴില്‍ വകുപ്പിന്റെയും സഹകരണത്തോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ഐ ടി ഐ കള്‍,മറ്റ് നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്യാമ്പയിന്‍ നടത്തുന്നത്. വിദ്യാഭ്യാസ വും തൊഴില്‍ മേഖലയുടെ ആവശ്യവും തമ്മിലുള്ള വിടവ് നിക ത്തുന്നതിനുള്ള ഇടപെടലാണു ക്യാമ്പയിന്റെ ലക്ഷ്യം. ഇന്റര്‍വ്യൂ പരിശീലനം, മെന്ററിങ്, ഹ്രസ്വകാല നൈപുണ്യ പരിശീലനം എന്നിവ നല്‍കി തൊഴില്‍സജ്ജരായ ഉദ്യോഗാര്‍ഥികളെ രൂപപ്പെ ടുത്തി തൊഴില്‍ മേഖലയിലെത്തിക്കുന്നതിനാണ് കേരള നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഈ ലക്ഷ്യം നടപ്പാക്കു ന്നതിനായി രൂപവത്ക്കരിച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റം വഴി തൊഴില്‍ വൈദഗ്ദ്യം നേടുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് സാധിക്കും.