മണ്ണാര്‍ക്കാട്: ചലനാത്മകമായ യൗവ്വനം സാധ്യമാക്കാനും സാമൂഹി ക ജന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലത ഉറപ്പ് വ രുത്താനുമായി എസ് വൈ എസ് മണ്ണാര്‍ക്കാട് സോണ്‍ കമ്മിറ്റി സം ഘടിപ്പിച്ച ടീം ഒലീവ് സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പിന് മണ്ണാര്‍ക്കാട് മൈല മ്പാടം പട്ടംതൊടിക്കുന്ന് അഹ്ദലിയ്യ നഗറില്‍ സമാപനമായി. സമസ്ത മേഖല സെക്രട്ടറി എന്‍ മുഹമ്മദ് സാലിം മിസ്ബാഹി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് പി സി സിദ്ദീഖ് സഖാഫി അരിയൂരി ന്റെ അദ്ധ്യക്ഷനായി.അമീര്‍ ഇബ്‌റാഹീം സഖാഫി ചിറക്കല്‍പ്പടി കീ നോട്ട് അവതരിപ്പിച്ചു.കിതാബുല്‍ അദ്കിയ, ലീഡര്‍ഷിപ്പ് സെഷനു കള്‍ക്ക് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എം എ നാസര്‍ സഖാഫി പള്ളിക്കുന്ന്, ജില്ലാ സാംസ്‌കാരികം സെക്രട്ടറി യഅഖൂബ് പൈലി പ്പുറം നേതൃത്വം നല്‍കി. ചരിത്ര പഠനം സെഷന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി നേതൃത്വം നല്‍കി.സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ ഖാസിമി മൈലമ്പാടം സ്വാഗതം പറഞ്ഞു.
രണ്ടാം ദിവസം നടക്കുന്ന ആദര്‍ശം സെഷനില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മതുല്ല സഖാഫി എളമരം സംസാരിച്ചു. തുടര്‍ന്ന് നടന്ന അംഗത്വ വ്യാപനം, ടീം ഒലീവ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ അവ ണക്കുന്ന്, പബ്ലിക് റിലേഷന്‍ സെക്രട്ടറി ബഷീര്‍ സഖാഫി വണ്ടി ത്താവളം നേതൃത്വം നല്‍കി. സിറാജ് സഖാഫി അബ്ദുറശീദ് സഖാ ഫി, ലുഖ്മാനുല്‍ ഹക്കീം സഖാഫി, ഹംസ ലത്തീഫി, സിദ്ധീഖ് സഖാഫി, ജാഫര്‍ സഅദി, മുഹ്യിദ്ധീന്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു വിവിധ സര്‍ക്കിളില്‍ നിന്നുള്ള ടീം ഒലീവ് പ്രവര്‍ത്ത കരും മറ്റു പ്രാസ്ഥാനിക നേതാക്കളും പ്രോഗ്രാമില്‍ പങ്കെടുത്തു. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് യാസീന്‍ ജിഫ്രി തങ്ങള്‍ നേതൃത്വം നല്‍കി.