സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ശില്പശാലയ്ക്ക് തുടക്കമായി. അ ഗളി ക്യാമ്പ് സെന്ററില്‍ ഇന്നും നാളെയുമായാണ്(സെപ്റ്റംബര്‍ 26, 27) ശില്‍പ്പശാല നടക്കുന്നത്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്ത ജെറോം ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത സന്നദ്ധപ്രവര്‍ത്തക രാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ജീവിതമാകട്ടെ ലഹരി എന്ന വിഷയത്തില്‍ പാലക്കാട് വിമുക്തിമിഷന്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അട്ടപ്പാടി ഫാക്കല്‍റ്റി, പ്രിവന്റിവ് ഓഫീസര്‍ എസ്. രവികുമാര്‍, ഭരണഘടന നമ്മുടെ അഭിമാനം വിഷയത്തില്‍ പ്രഭാഷകനായ ഡോ. രാജാ ഹരിപ്രസാദ്, യുവാക്കള്‍ക്കുള്ള സംരം ഭക പദ്ധതികള്‍ വിഷയത്തില്‍ അട്ടപ്പാടി ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ ഷന്‍ ഓഫീസര്‍ സജാദ് ബഷീര്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. ലഹരിക്കെതിരെ നാടുയരുന്നു എന്ന പേരില്‍ ലഹരിക്കെതിരെയു ള്ള കൂട്ടായ്മയും ദേശീയ അവാര്‍ഡ് ജേതാവും ഗായികയുമായ നഞ്ചി യമ്മക്കൊപ്പം സംവാദവും നടന്നു. യുവജന കമ്മീഷന്‍ അംഗം അഡ്വ. ടി. മഹേഷ് അധ്യക്ഷനായി. കമ്മീഷന്‍ അംഗങ്ങളായ പ്രിന്‍സി കുര്യാക്കോസ്, വി. വിനില്‍, റെനീഷ് മാത്യു, പി.എ. സമദ്, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അണ്ടര്‍ സെക്രട്ടറി സി. അജിത്കുമാര്‍, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാരായ അഡ്വ. എം. രണ്‍ദീഷ്, രാഹുല്‍ രാജ്, യുവജനക്ഷേമബോര്‍ഡ് അംഗം ഷെനിന്‍ മന്ദിരാട്, അഗളി ഗ്രാമപഞ്ചായത്ത് അംഗം ജയ്‌സണ്‍ ജെയിംസ് എന്നിവര്‍ പങ്കെടുത്തു.