ഷൊര്‍ണ്ണൂര്‍:ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലെ സസ്യേതര ഭക്ഷ ണശാല തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് എംഎല്‍എ പികെ ശശി റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.കോച്ചുകളില്‍ വെള്ളം നിറക്കാനുള്ള കരാര്‍ പുതുക്കി നല്‍കി തൊഴിലാളികളുടെ തൊഴി ല്‍ പുന:സ്ഥാപിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. യാത്രക്കാരുടെ അരുകിലേക്ക് ഭക്ഷണം എത്തിക്കാന്‍ വെന്‍ഡിങ് പാസ് ഉണ്ടായി രുന്ന ഏക സസ്യേതര ഭക്ഷണശാല കഴിഞ്ഞ ഒക്ടോബര്‍ 31 മുത ലാണ് അടച്ചിട്ടത്.ഇതോടെ 75 പേര്‍ക്ക് തൊഴില്‍ നഷ്ടമായി. യാത്ര ക്കാരും ബുദ്ധിമുട്ടിലാണ്.കോച്ചുകളില്‍ വെള്ളം നിറച്ചിരുന്ന അമ്പ തോളം കരാര്‍ തൊഴിലാളികള്‍ക്ക് കരാര്‍ പുതുക്കുന്നതിനുള്ള ട്രെ ന്‍ഡ് നടപടികള്‍ വൈകിപ്പിച്ചത് മൂലം തൊഴിലും നഷ്ടമായി. ഇക്കാ ര്യങ്ങളില്‍ നടപടിയാവശ്യപ്പെട്ട് റെയില്‍വേ കോണ്‍ട്രാക്ട് കാറ്ററിംഗ് അന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജനുവരി ഏഴ് മുതല്‍ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ 101 മണിക്കൂര്‍ കൂട്ട സത്യാ ഗ്രഹം ആരംഭിച്ചു.ആര്‍ജി പിള്ള മുഖ്യ പ്രഭാഷണം നടത്തി.ഈ സാഹചര്യത്തില്‍ അടിയന്തരമായി ടണ്ടര്‍ നടപടികള്‍ പൂര്‍ത്തി യാക്കി സസ്യേതര ഭക്ഷണ ശാല തുറന്ന് പ്രവര്‍ത്തിക്കണമെന്ന് പികെ ശശി എംഎല്‍എ റെയില്‍വേയോട് ആവശ്യപ്പെട്ടു.