മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാന കുട്ടിയുടെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ വളപ്പില്‍ സംസ് കരിച്ചു.ഇന്ന് വൈകീട്ടോടെ അസി.വെറ്ററിനറി സര്‍ജന്‍ ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തില്‍ പോസ്റ്റ് മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ജഡം സംസ്‌കരിച്ചത്.അഞ്ച് വയസ്സ് പ്രായം മതിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്.
ചുരം ഒമ്പതാം വളവില്‍ വെള്ളച്ചാട്ടത്തിന് അടുത്ത് തിങ്കളാഴ്ച രാ വിലെയോടെയാണ് ഇതുവഴി പോയവര്‍ ആനക്കുട്ടിയുടെ ജഡം കണ്ടത്.വിവരം വനംവകുപ്പില്‍ അറിയിക്കുകയായിരുന്നു. പത്ത രയോടെ ആനമൂളിയിലുള്ള മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും വനപാലകരെത്തി ക്രെയിനുപയോഗിച്ച് ജഡം വാഹന ത്തില്‍ കയറ്റി പോസ്റ്റ് മാര്‍ട്ടത്തിനായി ഫോറസ്റ്റ് സ്‌റ്റേഷനിലെത്തി ച്ചാണ് പോസ്റ്റ് മാര്‍ട്ടം നടത്തിയത്.തുടര്‍ന്ന് സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.ഡിഎഫ്ഒ എംകെ സുര്‍ജിത്ത്,റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.സുബൈര്‍,ഫ്‌ളയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ റസാഖ്, ഫോറസ്റ്റ് സ്‌റഅറേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍.രാജേഷ് കുമാര്‍,മണ്ണാര്‍ക്കാട്, അഗളി ആര്‍ആര്‍ടി അംഗങ്ങള്‍,വനപാലകര്‍ എന്നിവര്‍ സ്ഥലത്തെ ത്തിയിരുന്നു.
ചുരത്തിലെ പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നും അബദ്ധത്തില്‍ തെന്നി താഴേക്ക് വീണതാകാമെന്നാണ് നിഗമനം.കുട്ടിയാനയാത് കൊണ്ട് തന്നെ തള്ളയാനയും മറ്റും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ടോ യെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചുരത്തില്‍ ആര്‍ആര്‍ടി പരിശോധന നടത്തി കാട്ടാനസംഘം ഇല്ലെന്ന് ഉറപ്പ് വരുത്തിയതായി വനംവകുപ്പ് അറിയിച്ചു.ദിവസങ്ങള്‍ക്ക് മുമ്പ് ചുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആനക്കൂട്ടത്തെ കണ്ടിട്ടുണ്ട്.