മണ്ണാര്‍ക്കാട്:ഹയര്‍ സെക്കന്ററി,ഹൈസ്‌കൂള്‍ പൊതു പരീക്ഷകള്‍ ഒന്നിച്ചു നടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രു വരി 14 മുതല്‍ 20 വരെ നടക്കുന്ന ഹയര്‍ സെക്കന്ററി മാതൃകാ പരീ ക്ഷ കുട്ടികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് കേരള ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് യൂണിയന്‍(കെ.എച്ച്.എസ്.ടി.യു)പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.കഴിഞ്ഞ വര്‍ഷം വരെ ദിവസവും രാവിലെ മാത്രം നടത്തിയിരുന്ന പരീക്ഷ ഇത്തവണ ഉച്ചക്ക് ശേഷ വും നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.രാവിലെ രണ്ടേമുക്കാല്‍ മണിക്കൂര്‍ ഒരു വിഷയം പരീക്ഷ എഴുതുന്ന കുട്ടികള്‍ തന്നെ ഉച്ചക്ക് ശേഷം മറ്റൊരു വിഷയം കൂടി പരീക്ഷ എഴുതേണ്ട സ്ഥിതിയാണു ളളത്. ദിവസവും അഞ്ചര മണിക്കൂര്‍ പരീക്ഷ കുട്ടികളില്‍ മാന സിക സംഘര്‍ഷങ്ങളുളവാക്കും.വികലമായ പരിഷ്‌കാരങ്ങള്‍ നിര്‍ത്തിവെക്കണമെന്നും പരീക്ഷ സമയക്രമം പുന:ക്രമീകരിക്കണ മെന്നും യോഗം ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിച്ച് മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് ജനങ്ങളെ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി.മണ്ണാര്‍ക്കാട് എം.ഇ.എസ്. എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ കെ.കെ.ഉബൈദുള്ള യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.പി.സാദിഖ് അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെ.എച്ച്.ഫഹദ്,സി.പി.മൊയ്തീന്‍, കെ.കെ.നജ്മുദ്ധീന്‍, പി.സി.ഹബീ ബ്,യൂസുഫലി,ടി.അബ്ദുറസാഖ്,പി.ഇ.സുധ,സി.ഷമീറ,ആര്‍.സുലൈഖ,കെ.സുഹറ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!