അഗളി: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 20 ലിറ്ററോളം തമിഴ്‌നാട് മദ്യവും 180 ഗ്രാം കഞ്ചാവും പിടികൂടി.കഞ്ചാവ് കൈവശം വെച്ചതി ന് ഒരാളെ അറസ്റ്റ് ചെയ്തു.
കോട്ടത്തറ ഗവ.യുപി സ്‌കൂളിന് പിറകുവശത്തെ നീര്‍ച്ചാലില്‍ നി ന്നാണ് 110 കുപ്പി തമിഴ്‌നാട് മദ്യം കണ്ടെടുത്തത്.ചാക്കില്‍ കെട്ടി മാലിന്യകൂമ്പാരത്തിന് സമീപം സൂക്ഷിച്ച നിലയിലായിരുന്നു. കോട്ടത്തറ വില്ലേജ് ഓഫീസിന് മുന്‍വശത്ത് വെച്ചാണ് കഞ്ചാവു മായി യുവതിയെ എക്‌സൈസ് പിടികൂടിയത്.മേലെ കോട്ടത്തറ വലയര്‍ കോളനി ചേരി വീട്ടില്‍ കവിത (43)യാണ് അറസ്റ്റിലായത്.
അഗളി റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്തി ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.മദ്യം പിടികൂടിയ സംഭവത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി അസി. എക് സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.രാത്രി സമയത്ത് തമിഴ്‌നാട്ടില്‍ നിന്നും മദ്യമെത്തിച്ച് വിതരണം ചെയ്യുന്നതിനായി ചാക്കില്‍കെട്ടി സൂക്ഷിച്ചതായിരിക്കാമെന്നാണ് എക്‌സൈസിന്റെ നിഗമനം. സിവി ല്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.രങ്കന്‍,ആര്‍.പ്രദീപ്, ഇ.പ്രമോ ദ്,ഡി.ഹരിപ്രസാദ്,വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഉമാ രാജേശ്വരി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.