മണ്ണാര്‍ക്കാട്: സംസ്‌കാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ കലാകാരന്‍ മാരുടെ പങ്ക് നിസ്തുലമാണെന്നും കലകളിലൂടെയും സാഹിത്യ ങ്ങളിലൂടെയുമാണ് മഹിതമായ നമ്മുടെ സംസ്‌കാരങ്ങള്‍ തല മുറകള്‍ക്ക് കൈമാറ്റം ചെയ്തു ലഭിച്ചതെന്നും അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജ് ആര്‍ട്‌സ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യ ത്തിന്റ്റെ യും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും പ്രാധാന്യം ജനങ്ങള്‍ വീണ്ടും തിരിച്ചറിഞ്ഞ കാലമാണിതെന്നും, കാലത്തിന്റെ ഈ ചുവരെഴുത്ത് മുന്നില്‍ കണ്ട് സമരങ്ങള്‍ക്ക് മുന്‍കൈയ്യെടുത്ത വിദ്യാര്‍ത്ഥിസമൂഹം തീര്‍ച്ചയായും വിജയം വരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം തുടര്‍ന്നു.കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി.അജ്മല്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ടി കെ ജലീല്‍, സ്റ്റാഫ് അഡൈ്വസര്‍ ഡോ.ടി. സൈനുല്‍ ആബിദ്, ഐ. ക്യു. എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.എ.ഹസീന, സ്റ്റാഫ് സെക്രട്ടറി പ്രൊഫ. അനു ജോസഫ്, ഫൈന്‍ ആര്‍ട്‌സ് ഡയറക്ടര്‍ പ്രൊഫ. പി പി ഷാജിദ് ജോയിന്റ് ഡയറക്ടര്‍ പ്രൊഫ.എ സജ്‌ന, പ്രൊഫ. പി.എം.സലാഹുദ്ദീന്‍ , പ്രൊഫ. എ.എം.ഷിഹാബ്, പ്രൊഫ. പി.മുഹമ്മദലി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി എസ്.ജെ.ഫാഇസ് എന്നിവര്‍ സംസാരിച്ചു.