മണ്ണാര്‍ക്കാട്:എം.എല്‍.എയുടെ സുസ്ഥിര ആസ്തി വികസന ഫണ്ടില്‍ നിന്നും 58ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച നാലു ക്ലാസ് മുറിക ളുളള മുണ്ടേക്കരാട് ജി.എല്‍.പി സ്കൂള്‍ കെട്ടിടം അഡ്വ. എന്‍. ഷം സുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. അടച്ചു പൂട്ടല്‍ ഭീഷ ണിയിലായിരുന്ന സ്കൂള്‍ ഇത്രയും സൗകര്യങ്ങള്‍ നല്കി നിലവില്‍ 150ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ആക്കി മാറ്റാന്‍ സാധിച്ചു. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, വൈസ് ചെയര്‍പേഴ് സണ്‍ പ്രസീത. കെ, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മാസിത സത്താര്‍,കൗണ്‍സിലര്‍ മുജീബ് ചോലോത്ത്,പി.ടി.എ പ്രസിഡന്റ് പി.പി സുലൈമാന്‍ ഫൈസി,മുഹമ്മദാലി മാസ്റ്റര്‍,മുസ്തഫ കരിമ്പ നക്കല്‍, എം. അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.