മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിനെ പേവിഷ മുക്ത മേഖലയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേവിഷ പ്രതി രോധ വാക്‌സിന്‍ നല്‍കുന്നതിനുള്ള ക്യാമ്പ് തുടങ്ങി. കുമരംപു ത്തൂര്‍ വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ തുടങ്ങിയ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. സെയ്ത് അബൂബക്കര്‍ സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് ആരേഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഇന്ദിര മാടത്തുമ്പുളളി, അജിത്ത്, ഹരിദാസന്‍, ടി. ഗഫൂര്‍, സുമയ്യാ ബീഗം, രാധാകൃഷ്ണന്‍.കെ, സിദ്ധാര്‍ഥ്, സൗദാമിനി, ജയശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു.