കല്ലടിക്കോട്: പാലക്കാട് ജില്ലയില്‍ മികച്ച കുടുംബാരോഗ്യ കേന്ദ്ര ത്തിനുള്ള ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം കര സ്ഥമാക്കി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം. തിരുവനന്തപുര ത്ത് നടന്ന പരിപാടിയില്‍ കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് രാമചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.വയോജനങ്ങള്‍ക്കായി ഒരുക്കിയ പകല്‍വീട്, ചായ, ഉച്ചഭക്ഷണം ഉള്‍പ്പെടെ വനിതാ ജിം, യോഗ പരിശീലന കേന്ദ്രം,ഫിസിയോതെറാപ്പി പ്രത്യേക യൂണിറ്റ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിക്കുന്നത് കല്ലടിക്കോട് കുടുംബാ രോഗ്യ കേന്ദ്രം കെട്ടിടത്തിലാണ്.കൂടാതെ ജീവിതശൈലി രോഗങ്ങ ള്‍ കണ്ടെത്താന്‍ ആശാവര്‍ക്കര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍ കി വീട് തോറും എത്തി രോഗനിര്‍ണയവും നടത്തുന്നുണ്ട്. സംസ്ഥാ നത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമാണെന്ന് ഗ്രാമ പഞ്ചായത്ത് പസിഡന്റ് പറഞ്ഞു.