മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ജോലി തേടുന്ന കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്കായി കോട്ടോ പ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍സൗജന്യ പി.എസ്.സി സെമിനാ റും മെഗാ ടെസ്റ്റ് വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കെ.എ.എച്ച് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഗേറ്റ്‌സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന,ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍കളത്തില്‍,കല്ലടി അബൂബക്കര്‍, പാറയില്‍ മുഹമ്മദലി,റഫീന മുത്തനില്‍,കരീം പടുകുണ്ടില്‍, കെ.ടി.അബ്ദുള്ള,ഗേറ്റ്‌സ് ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം, കരിയര്‍ വിങ് ചെയര്‍മാന്‍ എം.മുഹമ്മദലി മിഷ്‌കാ ത്തി, കണ്‍വീനര്‍ ബഷീര്‍ അമ്പാഴക്കോട്, എന്‍.അയമുട്ടിഹാജി, എം.പി.സാദിഖ്,കെ.മൊയ്തുട്ടി,സലീം നാലകത്ത്,എ.കെ.കുഞ്ഞയമു, ഇ.റഷീദ്,എന്‍.ഒ.സലീം,ഒ.മുഹമ്മദലി,റഷീദ് കല്ലടി, സിദ്ദീഖ് പാ റോക്കോട്, പി.ഷമീന്‍,എ.ഷൗക്കത്തലി, ഒ.പി.നാസര്‍, എം.മുത്തലി ബ് പ്രസംഗിച്ചു. ‘മത്സരപരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറെടുക്കാം ‘ എന്ന വിഷയത്തില്‍ പ്രമുഖ കരിയര്‍ വിദഗ്ധന്‍ മജീദ് തുവ്വക്കാട് ക്ലാസ് നയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!