മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി യുടെ നേതൃത്വത്തില്‍ നടക്കുന്ന പത്താംതരം തുല്യത (15ാം ബാച്ച്) പൊതുപരീക്ഷ ആരംഭിച്ചു. ജില്ലയിലെ 19 സ്‌കൂളുകളിലായി 528 സ്ത്രീകളും 619 പുരുഷന്മാരുമുള്‍പ്പടെ 1147 പേരാണ് പരീക്ഷ എഴു തുന്നത്. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ് ജി.എച്ച്. എസ്.എസ്. കൊടുവായൂര്‍ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്ന കൊ ടുവായൂര്‍ സ്വദേശിനിയായ 72 വയസുകാരി സത്യഭാമയാണ്. സെപ്റ്റംബര്‍ 23 ന് പരീക്ഷ അവസാനിക്കുമെന്ന് ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റിയന്‍ അറിയിച്ചു.
