മണ്ണാര്‍ക്കാട്: സമൂഹത്തില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ എല്ലാവരും കൈകോര്‍ക്കണം എന്ന് വിസ്ഡം സ്റ്റുഡ ന്റ്‌സ് ജില്ലാ സമിതി സംഘടിപ്പിച്ച ‘ലഹരിക്കെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം’ അഭിപ്രായപ്പെട്ടു.വിദ്യാര്‍ത്ഥികളേയും യുവാക്കളേയും കാര്‍ന്നുതിന്നുന്ന മഹാ വിപത്തായി ലഹരിയുടെ ഉപയോഗം മാറി ക്കൊണ്ടിരിക്കുന്നു. ലഹരി ഉല്‍പാദനത്തിനും വിതരണത്തിനുമെ തിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഭരണകൂടത്തിന് സാധ്യ മാവാത്ത രീതിയില്‍ ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കു ന്ന മാഫിയ സംഘങ്ങളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരെയും സമൂഹം ഒറ്റപ്പെടുത്തണം.
യുവജന – വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും മത-രാഷ്ട്രീയ സംഘടനകളും ലഹരിക്കെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കണം. ലഹരിമുക്ത സമൂഹത്തിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ട്. കൂട്ടുകാരോന്നിച്ച് നിമിഷ നേരത്തേക്കുള്ള കൗതുകത്തിന് തുടങ്ങി പിന്നീട് തിരിച്ചുകയറാനാ കാത്ത വിധം കെണിയിലകപ്പെടുകയും ജീവിതംതന്നെ ഇല്ലാതാകു കയും ചെയ്യുന്ന വലിയ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് അതില്‍ നി ന്നും മാറി നില്‍ക്കാന്‍ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ജില്ലാ സെക്രട്ടറി റിഷാദ് അല്‍ ഹികമി പൂക്കാടഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സുല്‍ഫീക്കര്‍ പാലക്കാഴി അധ്യ ക്ഷത വഹിച്ചു.എന്‍.എം ഇര്‍ഷാദ് അസ്ലം, സാജിദ് പുതുനഗരം, സഫീര്‍ അരിയൂര്‍, ഷഹീര്‍ അല്‍ ഹികമി, മുബാറക് തച്ചമ്പാറ, മാജിദ് മണ്ണാര്‍ക്കാട്, ഷാനിബ് അല്‍ ഹികമി, നൂറുല്‍ അമീന്‍ പാലക്കാട്, നദീര്‍ പാലക്കാട്, അബ്ദുല്‍ ബാസിത്ത് എടത്തനാട്ടുകര, ഇര്‍ഫാന്‍ ചങ്ങലീരി എന്നിവര്‍ സംസാരിച്ചു.