കുമരംപുത്തൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം കുമരംപുത്തൂര്‍ കാരാ പ്പാടത്ത് കാട്ടാനശല്ല്യം.കഴിഞ്ഞ ദിവസം പുതുക്കുടി അബൂബക്ക റിന്റെ തോട്ടത്തിലെത്തിയ കാട്ടാനകള്‍ വാഴകൃഷി വ്യാപകമായി നശിപ്പിച്ചു.വിളവെടുപ്പിന് പാകമായതുള്‍പ്പടെ ഇരുനൂറോളം വാഴക ളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ വാഴകൃഷിയിലായിരുന്നു കാട്ടാനകളുടെ വിളയാട്ടം.ഇതോടെ വലി യ സാമ്പത്തിക പ്രതിസന്ധിയാണ് കര്‍ഷകന് നേരിടേണ്ടി വന്നിരി ക്കുന്നത്.
ബുധനാഴ്ച രാത്രിയിലാണ് കാട്ടാനകള്‍ ജനവാസ മേഖലയിലെ കൃഷി യിടത്തിലെത്തിയത്.നേരം ഇരുട്ടി വെളുത്തിട്ടും കാട് കയറാന്‍ കൂ ട്ടാക്കാതിരുന്ന ഇവയെ വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേനയും നാട്ടുകാരും ചേര്‍ന്നാണ് തുരത്തിയത്.കൃഷി നാശമുണ്ടായ സ്ഥലം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ യു.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള വനപാലകരും വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി എന്നിവര്‍ സന്ദര്‍ശിച്ചു. പൊതുപ്രവ ര്‍ത്തകരായ നൗഷാദ് വെള്ളപ്പാടം,ഉമ്മച്ചന്‍ എന്നിവരും സ്ഥല ത്തെത്തിയിരുന്നു.കൃഷി നാശം നേരിടുന്ന കര്‍ഷകര്‍ക്ക് വേഗ ത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് വാര്‍ഡ് മെമ്പര്‍ ആവശ്യ പ്പെട്ടു.
പൊതുവേ വന്യജീവി ശല്ല്യം നേരിടുന്ന പ്രദേശമാണ് കാരാപ്പാടം. കുറച്ച് കാലങ്ങളായി കാട്ടാനശല്ല്യമുണ്ടായിരുന്നില്ല.ഇത് കര്‍ഷ കര്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.എന്നാല്‍ കാടിറങ്ങി വീണ്ടും കാട്ടാനകളെത്തി തുടങ്ങിയതോടെ പ്രദേശവാസികള്‍ ആശങ്കയി ലാണ്.എട്ടോളം ആനകളടങ്ങിയ സംഘമാണ് കാരാപ്പാടത്തേക്ക് ഇപ്പോള്‍ എത്തുന്നത്.നേരുമിരുട്ടിയാല്‍ ഇവ കൃഷിയിടങ്ങളി ലേ ക്കെത്തുന്നതായി നാട്ടുകാര്‍ പറയുന്നു.സമീപത്തെ പാണ്ടന്‍ മലയി ലാണ് കാട്ടാനകള്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നാണ് നാട്ടുകാര്‍ പറയു ന്നത്.ഇവയെ ഉള്‍ക്കാട്ടിലേക്ക് തുരത്തണമെന്നും വനാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നുമാണ് നാട്ടു കാരുടെ ആവശ്യം.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവിഴാംകുന്ന്, കച്ചേരിപ്പറമ്പ് ഭാഗത്ത് കൃഷി നാശം വരുത്തുന്ന ആനകളെ വനം വകുപ്പ് സൈലന്റ്‌വാലിയിലെ ഉള്‍വനത്തിലേക്ക് തുരത്തിയിരുന്നു. ദിവസങ്ങള്‍ കഴിയുമ്പോഴേക്കും കച്ചേരിപ്പറമ്പ് ഭാഗത്ത് ഒരു കൂട്ടം ആനകളെത്തി കൃഷി നശിപ്പിച്ചിരുന്നു.ഇതിനിടെയാണ് തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന കാരാപ്പാടത്തും കാട്ടാ നക്കൂട്ടം ശല്ല്യമായി മാറിയിരിക്കുന്നത്.