പാലക്കാട്: ജില്ലാ ന്യൂട്രീഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെ പ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ പോഷണ്‍ മാസാചരണം സംഘടി പ്പിക്കുമെന്ന് ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍. ലത അറിയിച്ചു. നാളെ ഡി.ആര്‍.ഡി.എ. ഹാളില്‍ വച്ച് മാസാചരണ ത്തിന്റെ ഉദ്ഘാടനം നടത്തും. ജില്ലാ ന്യൂട്രീഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയി നടത്തിയ ജില്ലാതല ഉദ്യോഗ സ്ഥരുടെ കണ്‍വര്‍ജന്‍സ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സം ഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് ഗ്രാമപഞ്ചായത്ത് തലങ്ങളി ലും പരിപാടികള്‍ നടത്തും.
ന്യൂട്രീഷന്‍ പ്രദര്‍ശനം, ന്യൂട്രീഷന്‍ കൗണ്‍സിലിങ്, കുട്ടികളുടെ വളര്‍ച്ച നിരീക്ഷണം, കൗമാരക്കാര്‍ക്കായി ആരോഗ്യ-വിദ്യാഭ്യാസ പോഷണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, ഹെല്‍ത്ത് ക്യാമ്പ്, ന്യൂട്രീഷന്‍ ക്യാമ്പ്, അനീമിയ ബോധവത്ക്കരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.കുട്ടികളുടെ പോഷണ പരിചരണം ഉറപ്പുവരുത്തുന്നതിനായി മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍ പ്രവര്‍ ത്തനങ്ങളും നടത്തും. സെപ്റ്റംബര്‍ ഏഴു മുതല്‍ ഓണ്‍ലൈനായും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ കലാപരിപാടി കള്‍, ഫ്‌ലാഷ് മോബ്, ഓണാഘോഷ പരിപാടികളുടെ ഭാഗമായി പോഷണ പൂക്കളം ഉള്‍പ്പെടെയുള്ള പരിപാടികളും മാസാചരണ ത്തിന്റെ ഭാഗമായി നടത്തും.
ജില്ലയിലെ 2835 അംഗന്‍വാടികള്‍ കേന്ദ്രീകരിച്ചാണ് പോഷണ്‍ മാസാചരണം സംഘടിപ്പിക്കുന്നത്. അംഗന്‍വാടികളും വീടുകളും കേന്ദ്രീകരിച്ച് വഴിയോര പച്ചക്കറി കൃഷി, കൃഷി വകുപ്പിന്റെ സഹകരണത്തോടുകൂടി വിത്ത് തൈകള്‍ വിതരണം, ജല ജീവന്‍ മിഷന്റെ സഹകരണത്തോടെ കുടിവെള്ള പരിശോധന, ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ വിര മരുന്ന് ഗുളികകളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും പരിഗണിക്കുന്നുണ്ട്.
ജില്ലാ ന്യൂട്രീഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല ഉദ്യോഗസ്ഥരുടെ കണ്‍വര്‍ജന്‍സ് ഓണ്‍ലൈന്‍ യോഗത്തില്‍ എ.ഡി.എം. കെ. മണികണ്ഠന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. കെ.പി. റീത്ത, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.