പാലക്കാട്: സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി ന്യൂ ഇന്ത്യ ലിറ്റ റസി പ്രോഗ്രാം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു.ജില്ലാ പഞ്ചാ യത്ത് പ്രസിഡണ്ട് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ നല്ല രീതിയിലാണ് സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെ ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.തത്പരരായ ആളുകളെ കണ്ടെത്തി പഠിതാക്കളായി മാറ്റാനുള്ള സര്‍വേ നടത്തും.ജില്ലാ പഞ്ചായത്ത് പദ്ധതിയായ ചങ്ങാതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പി ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി, പത്താംതരം തുല്യത രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു.
ആദിവാസി വിഭാഗങ്ങള്‍, ട്രാന്‍സ്ജന്‍ഡര്‍-ക്വിയര്‍ വിഭാഗങ്ങള്‍, തീര ദേശ മേഖലയിലുള്ളവര്‍, ന്യൂനപക്ഷങ്ങള്‍, കശുവണ്ടി ഫാക്ടറി തൊ ഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്ത കര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയില്‍ പലവിധ കാരണ ങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന മുഴുവന്‍ പേര്‍ ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നതിനായാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം നടപ്പിലാക്കുന്നത്. സാക്ഷരതാ മിഷന്‍ പദ്ധതി വഴി കേരളത്തില്‍ നിലവില്‍ സാക്ഷരതാനിരക്ക് 96 ശത മാനമാണ്. മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം നിരക്ഷരത തുരു ത്തുകള്‍ കണ്ടുപിടിച്ച് സംസ്ഥാനതലത്തില്‍ 85,000 ആളുകളെ സാക്ഷരരാക്കുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായി ജില്ലയില്‍ 8000 പേര്‍ക്ക് സാക്ഷരത എത്തിക്കുമെന്നും ജില്ലയിലെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 100 പേര്‍ക്ക് വീതം എഴുത്തും വായനയും ഉറപ്പുവരുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
ഏവര്‍ക്കും വിദ്യാഭ്യാസം എന്നെന്നും വിദ്യാഭ്യാസം എന്ന ആശയം മുന്‍നിര്‍ത്തി നടപ്പാക്കുന്ന ദേശീയ സാക്ഷരതാ പദ്ധതി രൂപീകരണം നല്‍കിയ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം അഞ്ചു വര്‍ഷം നീണ്ടു നി ല്‍ക്കും.ദേശീയ സാക്ഷരതാ മിഷന്‍ മാര്‍ഗനിര്‍ദേശ പ്രകാരം തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘാടക സമി തികള്‍ രൂപീകരിച്ച് 15 വയസിനു മുകളിലുള്ള നിരക്ഷരരെ കണ്ടെ ത്തി ഇവര്‍ക്ക് അടിസ്ഥാന സാക്ഷരത,ഗണിതം,ജീവിത നൈപുണ്യ വികസനം,തൊഴിലധിഷ്ഠിത വികസനം,അടിസ്ഥാന വിദ്യാഭ്യാസം, തുടര്‍വിദ്യാഭ്യാസം എന്നിവ നല്‍കും.120 മണിക്കൂറാണ് ക്ലാസുകള്‍. പഠിതാക്കളുടെ സൗകര്യാര്‍ത്ഥം ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസു കളാണ് രൂപരേഖ ചെയ്തിരിക്കുന്നത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ചാമു ണ്ണി അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍ കുട്ടി,ജില്ലാ കോഡിനേറ്റര്‍ സാക്ഷരത മിഷന്‍ ഡോ.മനോജ് സെ ബാസ്റ്റിയന്‍,സാക്ഷരതാ അസിസ്റ്റന്റ് കോഡിനേറ്റര്‍ പി.വി. പാര്‍ വതി,ന്യൂനപക്ഷ കോളെജ് പ്രിന്‍സിപ്പാള്‍ വാസുദേവന്‍ പിള്ള, സാക്ഷരതാമിഷന്‍ അംഗങ്ങളായ ഏലിയാമ്മ, വിജയന്‍, ഇന്‍ഫര്‍ മേഷന്‍ വിഭാഗം,ബ്ലോക്ക് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പഞ്ചാ യത്ത് പ്രസിഡന്റുമാര്‍,പഞ്ചായത്ത് സെക്രട്ടറിമാര്‍,സാക്ഷരത മിഷന്‍,തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെ ടുത്തു.