അഗളി: അട്ടപ്പാടി ഊട്ടി റോഡില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയി ല്‍ അടച്ചിട്ടിരിക്കുന്ന മുള്ളി ചെക്‌പോസ്റ്റ് തുറക്കാന്‍ സര്‍ക്കാര്‍ തല ത്തില്‍ നടപടികളുണ്ടാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പുതൂര്‍ മണ്ഡലം കമ്മിറ്റി സമരം നടത്തി.വന്യമൃഗങ്ങളുടെ സുരക്ഷയെ ക രുതിയെന്ന കാരണം നിരത്തി ആറ് മാസങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാ ട് വനംവകുപ്പ് മുള്ളി ചെക്‌പോസ്റ്റ് അടച്ചത്.എംഎല്‍എയും എംപി യും പലതവണ പ്രശ്‌നം ഉന്നയിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാ ട് സര്‍ക്കാരുമായി ആലോചിച്ച് പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറായി ട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

തമിഴ്‌നാട് വനംവകുപ്പിന്റെ നടപടി മൂലം ഊട്ടി ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അട്ടപ്പാടി വഴി യാത്ര ചെയ്തി രുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായിരി ക്കുന്നത്.തമിഴ്‌നാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ള ബന്ധുക്കളെ കാണുന്നതിന് ഗോത്ര വര്‍ഗ്ഗക്കാര്‍ ഉള്‍പ്പടെയുള്ള അട്ടപ്പാടിക്കാര്‍ ക്കും കഴിയാത്ത സ്ഥിതിയാണ്.പ്രധാന വിനോദ സഞ്ചാര കേന്ദ്രമാ യി വികസിക്കുന്ന അട്ടപ്പാടിയേയും പ്രതികൂലമായി ബാധിച്ചിട്ടു ണ്ട്.ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമരവുമായി രംഗത്തെ ത്തിയത്.

എത്രയും വേഗം ചെക് പോസ്റ്റ് തുറക്കുന്നതിനുള്ള നടപടികള്‍ സര്‍ ക്കാര്‍ തലത്തില്‍ ആരംഭിക്കണമെന്നും സൈലന്റ് വാലിയില്‍ നി ന്നും മുള്ളി വഴി ഊട്ടിയിലേക്കും തിരിച്ചും ഇരു സര്‍ക്കാരുകളും ബസ് സര്‍വീസ് ആരംഭിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബു സിറിയക്ക് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സെന്തില്‍കുമാര്‍ അധ്യക്ഷനായി.എസ്. അല്ലന്‍, കെ.ജെ. മാത്യു, എം.സി ഗാന്ധി, പി.എം. ഹനീഫ, ജോബി കുര്യക്കാട്ടില്‍, വി. കനകരാജ്, എ. കെ.സതീഷ്, മണികണ്ഠന്‍ വണ്ണാ ന്തറ, ഭട്ടിശ്വരന്‍,സത്യപ്രിയ, വിനോദ് ആലാമരം, റഫീഖ് ആനക്കല്ല്, സുരേഷ് മുള്ളിതുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!