മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ഗവണ്‍മെന്റ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ ഓണം സഹകരണ വിപ ണി തുറന്നു.ഓണക്കിറ്റ് വിതരണം ആരംഭിച്ചു.12 ഇന നിത്യോപയോ ഗ സാധനങ്ങളടങ്ങിയ കിറ്റിന് 690 രൂപയാണ് വില.മില്‍മ കിറ്റു കൂടി ചേരുമ്പോള്‍ ഓണക്കിറ്റ് 990 രൂപയ്ക്ക് ലഭിക്കും.അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി,ഓരോ കിലോ വീതം പഞ്ചസാര, ചെറുപയര്‍, കടല,ഉഴുന്ന്,വന്‍പയര്‍,പരിപ്പ്,ശര്‍ക്കരഅര കിലോ വീതം മുളക്, മല്ലി,അര ലിറ്റര്‍ വെളിച്ചെണ്ണ എന്നിവയാണ് കിറ്റിലുള്ളത്.കിറ്റ് വിത രണം സംഘം പ്രസിഡന്റ് ഭക്തഗിരീഷ് ഉദ്ഘാടനം ചെയ്തു. സെക്ര ട്ടറി എന്‍.വി ഉമ തുടങ്ങിയവര്‍ സംബന്ധിച്ചു.ഓഗസ്റ്റ് 29 മുതല്‍ സെ പ്റ്റംബര്‍ ഏഴ് വരെ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ സൊസൈറ്റിയുടെ സമീപത്തെ കെട്ടിടത്തില്‍ കിറ്റ് വിതരണം ഉണ്ടാ യിരിക്കും.സംഘം മെമ്പര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും സബ്‌സി ഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകുമെന്ന് സെക്ര ട്ടറി അറിയിച്ചു.