പാലക്കാട്: റേഷന്‍കടതലത്തില്‍ വിജിലന്‍സ് കമ്മിറ്റികള്‍ അടിയ ന്തിരമായി ചേരാന്‍ ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 കാര്യക്ഷമവും സുതാര്യവുമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം. കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളി ല്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ് തീരുമാ നം. അനര്‍ഹരായ ആളുകള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തടയാ ന്‍ റേഷന്‍ കടകള്‍ അടിസ്ഥാനമാക്കി വിജിലന്‍സ് കമ്മിറ്റികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നു.
പാചകവാതകം, ഭക്ഷ്യവസ്തുക്കള്‍, മത്സ്യ-മാംസങ്ങള്‍, പഴം-പച്ചക്കറി എന്നിവയുടെ വില കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പാചകവാതക ത്തിന് ഏജന്‍സികള്‍ വിവിധ വില ഈടാക്കുന്നത് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളിലൂടെ ദിനംപ്രതി വില വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ സാധ്യത കള്‍ പരിഗണിക്കുമെന്ന് എ.ഡി.എം. അറിയിച്ചു.
അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് അരിയും വിഷാംശമുളള പാലും പിടിച്ചെടുക്കുന്നതിന്റെ അളവ് ദിനംപ്രതി കൂടുന്നുണ്ട്. ഓണം സീ സണ്‍ കണക്കിലെടുത്ത് അതിര്‍ത്തികളില്‍ പരിശോധന ശക്തമാ ക്കണമെന്ന ആവശ്യമുയര്‍ന്നു. നിലവില്‍ ശക്തമായ പരിശോധന നടക്കുന്നുണ്ടെന്നും പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളില്‍ നിന്നായി 45 ടണ്‍ അരി ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് മീനാക്ഷിപുരം, വാളയാര്‍ ചെക്ക്പോസ്റ്റുകളില്‍ എട്ട് പേരടങ്ങുന്ന സ്‌ക്വാഡ് സെപ്റ്റം ബര്‍ ഒന്ന് മുതല്‍ ആറ് വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു. രേഖാമൂലം ലഭിക്കുന്ന പരാതികള്‍ കുറവാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അംഗം വി. രമേശന്‍ അഭിപ്രായപ്പെട്ടു. അത്തരം പരാതികള്‍ എത്രയും പെട്ടെന്ന് തന്നെ തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തി വെപ്പ്, അമിതവില ഈടാക്കല്‍, റേഷന്‍ സാധനങ്ങളുടെ മറിച്ചു വില്‍ പ്പന, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം മുതലായവ തടയുന്ന തിന് ജില്ലയിലെ വിപണി പരിശോധനയ്ക്കായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ. ശശിധരന്‍ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ ഇതുവരെ 3,28,106 ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ നാല് വരെ കിറ്റ് വിതരണം നടത്തുമെന്നും ഈ ദിവസ ങ്ങളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ വാങ്ങാമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
ജൂലൈ 30 വരെ ലഭിച്ച 45,603 അപേക്ഷകളില്‍ 3109 എണ്ണം എ.എ. വൈ വിഭാഗത്തിലേക്കും 36,407 എണ്ണം പി.എച്ച്.എച്ച്. വിഭാഗത്തി ലേക്കും തരം മാറ്റുന്നതിന് കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്. അനര്‍ ഹരെ കണ്ടെത്തുന്നതിന് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി അവരില്‍ നിന്നും പിഴ ഇടാക്കി പൊതു വിഭാഗത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും, പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാനും വിവരങ്ങള്‍ അന്വേഷിക്കാനും ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് ഓഫീസുകളിലും ഹെല്‍പ്പ് ഡെസ് കുകള്‍ ആരംഭിച്ചതായും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
യോഗത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അംഗം വി. രമേശന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ. ശശിധരന്‍, ഫുഡ് സേഫ്റ്റി നോ ഡല്‍ ഓഫീസര്‍ സി.എസ്. രാജേഷ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഇ. വിനോദ്, ജനപ്രതിനിധികള്‍, വി പങ്കെടുത്തു.