മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാടിന് ഓണസമ്മാനമായി റൂറല്‍ ബാങ്കിന്റെ സഹകരണ സേവന കേന്ദ്രവും എടിഎം കൗണ്ടറും പ്രവര്‍ത്തന മാരംഭിക്കുന്നു.രാജ്യത്തെ എല്ലാ ബാങ്കുകളുടേയും എടിഎം കാര്‍ ഡുകള്‍ ഉപയോഗിക്കാവുന്ന മണ്ണാര്‍ക്കാട്ടെ ഏറ്റവും സൗകര്യപ്രദ മായ എടിഎം കൗണ്ടറാണ് നടമാളിക റോഡിലുള്ള ബാങ്ക് ഹെഡ് ഓഫീസില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ഭരണസമിതി അംഗ ങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിശാലമായ പാര്‍ക്കിം ഗ് സൗകര്യത്തോടൊപ്പം എല്ലാ ദിവസങ്ങളിലും എല്ലാ സമയങ്ങളി ലും എടിഎം കൗണ്ടറില്‍ പണലഭ്യമാകും.ആധുനിക സൗകര്യങ്ങ ളോടൊപ്പം ബാങ്കിലെ ഇടപാടുകാര്‍ക്ക് രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും ഉപയോഗിക്കാന്‍ കഴിയാവുന്ന എടിഎം കാര്‍ഡു കളും ഇനി മുതല്‍ ലഭ്യമാകുമെന്നും പ്രസിഡന്റ് അഡ്വ കെ സുരേ ഷ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി മണ്ണാര്‍ക്കാടിന്റെ സാമ്പത്തി ക ആവശ്യങ്ങള്‍ നിറവേറ്റി സാമൂഹ്യ പ്രതിബദ്ധതയോടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ബാങ്കിന്റെ സേവന ശൃംഖല വിപു ലീകരിക്കുന്നതിന്റെ ഭാഗമായാണ് സഹകരണ സേവനകേന്ദ്രമുള്‍ പ്പടെയുള്ള പുതിയ സൗകര്യങ്ങള്‍.പൊതുജനങ്ങളുടെ നിത്യജീവി തവുമായി ബന്ധപ്പെടുന്ന ഒട്ടേറെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവന ങ്ങള്‍ ഇവിടെ ലഭ്യമാകും.റവന്യു വകുപ്പ്,മോട്ടോര്‍ വാഹന വകുപ്പ്, പാസ്‌പോര്‍ട്ട്,പാന്‍കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങ ള്‍,മുനിസിപ്പല്‍ സേവനങ്ങള്‍,വിവിധ ക്ഷേമനിധികള്‍,സ്‌കോള ര്‍ഷിപ്പ്,ടിക്കറ്റ് ബുക്കിംഗ്,കറന്റ് ബില്‍,വാട്ടര്‍ ചാര്‍ജ്ജ്,ഗ്യാസ് ബുക്കിംഗ്,വിവിധ ലൈസന്‍സുകള്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 440 ഓളം വരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ബാങ്കി ന്റെ സേവന കേന്ദ്രത്തിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് സെക്രട്ടറി എം പുരുഷോത്തമന്‍ പറഞ്ഞു.കൃതതയോടെയും വേഗ ത്തിലും സുരക്ഷിതമായ സൗകര്യത്തോടെ സേവനങ്ങള്‍ ഉറപ്പുവ രുത്തും.
എടിഎം കൗണ്ടര്‍ ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 മണി ക്ക് ബാങ്ക് ഹെഡ് ഓഫീസില്‍ കെടിഡിസി ചെയര്‍മാന്‍ പി.കെ ശശി യും സേവന കേന്ദ്രം ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീറും,എടിഎം കാര്‍ഡ് ഉദ്ഘാടനം തെങ്കര ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് എ.ഷൗക്കത്തലിയും നിര്‍വഹിക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് രമാസുകുമാരന്‍,ഡയറക്ടര്‍മാരായ പി.കെ ഉമ്മര്‍,രാ ധാകൃഷ്ണന്‍,ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.