മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയവൈകല്യങ്ങള്‍ക്കും അധ്യാപക ദ്രോഹനടപടി കള്‍ക്കുമെതിരെ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി. ഇ.ഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ ഉദ്ഘാട നം ചെയ്തു.ജന്‍ഡര്‍ ന്യൂട്രാലിറ്റി സാംസ്‌കാരിക തകര്‍ച്ചയ്ക്ക് കാരണ മാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് സി.പി.ഷിഹാബുദ്ദീന്‍ അധ്യക്ഷനാ യി.സി.കെ.സി.ടി സംസ്ഥന പ്രസിഡണ്ട് പ്രൊഫ.പി.എം.സലാഹുദ്ദീ ന്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് പാറോക്കോ ട്,മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി , കെ.എച്ച് എസ്. ടി. യു ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് പാലൂര്‍, ഡോ: സൈനുല്‍ ആബിദ്, മുഹമ്മദലി കല്‍ക്കണ്ടി ,കെ.എം മുസ്തഫ ,ഇ.ആര്‍ അലി, കെ.പി.എ.സലീം ,ഷാനവാസ് അലി.എന്‍, പി.അന്‍വര്‍ സാദത്ത്, കെ.എം. സാലിഹ , സുല്‍ഫിക്കര്‍ അലി സി.എച്ച്,സലീം നാലകത്ത് ,അബ്ദുമനാഫ് കെ.എ, മണികണ്ഠന്‍ കെ.ജി, എന്നിവര്‍ സംസാരിച്ചു.
നിലവിലുള്ള ഹൈസ്‌കൂള്‍ അധ്യാപകരുടെ ജോലി സംരക്ഷണ ത്തിന് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40 പുന:സ്ഥാപിക്കു ക,നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരവും ശമ്പളവും ലഭ്യമാക്കുക, സമഗ്ര ചികിത്സയും സര്‍ക്കാര്‍ വിഹിതവും ഉറപ്പാക്കി മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കുക,പങ്കാളിത്ത പെന്‍ഷ ന്‍ പിന്‍വലിക്കുക,പി.എസ്.സി നിയമനങ്ങള്‍ ത്വരിതപ്പെടുത്തുക, ഭാഷാ,സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, സര്‍വീസിലുള്ള അധ്യാപകരെ കെ- ടെറ്റ് യോഗ്യതയില്‍ നിന്ന് ഒഴിവാക്കുക,എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ വിത രണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.